Your SEO optimized title

മുന്‍ നഗരസഭാ ചെയര്‍മാന്‍ രാഘവന്‍മാസ്റ്റര്‍ അന്തരിച്ചു.

കുന്നംകുളം :മുന്‍ നഗരസഭ ചെയര്‍മാനും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് റിട്ടേഡ് മലയാളം പ്രൊഫസറും,സി.എം.പി സംസ്ഥാന കൗണ്‍സില്‍ അംഗവുമായ വടക്കത്ത് അപ്പുക്കുട്ടന്‍ മകന്‍ പ്രൊഫ : വി.എ രാഘവന്‍ (83) അന്തരിച്ചു. ഭാര്യ ഗിരിജ രാഘവന്‍, മക്കള്‍ ഷാജന്‍ വി.ആര്‍ ( കോണ്‍ട്രാക്ടര്‍, കോഴിക്കോട്) ഷേബ ദിലീപ് കുമാര്‍, മരുമക്കള്‍ ഫിജിന ഷാജന്‍ (ഡയറക്ടര്‍, കാലിക്കറ്റ് സിറ്റി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ) ഇ.കെ ദിലീപ് കുമാര്‍ (കുവൈറ്റ്) 79 മുതല്‍ 83 വരെയാണ് നഗരസഭ ചെയര്‍മാന്‍ ആയിരുന്നത്. കുന്നംകുളം ബ്യൂറോ ഓഫ് ആര്‍ട്‌സ് ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡണ്ട്, പോപ്പുലര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സ്ഥാപക പ്രസിഡണ്ട്, കുന്നംകുളത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മണിമുഴക്കം സായാഹ്ന ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌ക്കാരം നാളെ (വെള്ളിയാഴ്ച) ഉച്ചതിരിഞ്ഞ്് 3 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Leave a Reply

%d bloggers like this: