Your SEO optimized title

ജീവനക്കാരുടെ കൂട്ടായ്മയില്‍ വിളവെടുത്ത കണിവെള്ളരി ഭഗവാന്

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരുടെ കൂട്ടായ്മയില്‍ ജൈവകൃഷിയിലൂടെ വിളവെടുത്ത കണിവെള്ളരി ഭഗവാന് സമര്‍പ്പിച്ചു. കാവീട് ഗോകുലത്തില്‍ തരിശിട്ട് കിടക്കുന്ന അഞ്ച് സെന്റ് സ്ഥലത്താണ് കണിവെള്ളരി കൃഷി ചെയ്തത്. ഗോശാലയിലെ പശുക്കളുടെ ചാണകവും മൂത്രവുമാണ് വളമായി ഉപയോഗിക്കുന്നത്. ജീവധനം ഇന്‍സ്പെക്ടര്‍ പി.ഡി.ഇന്ദുലാല്‍, ജീവനക്കാരായ പി.പ്രസാദ്, കെ.വി.പ്രകാശന്‍, എന്‍.ആര്‍ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ 15 ജീവനക്കാരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. വിഷുവിന് ഭഗവാന് സമര്‍പ്പിക്കുന്നതിനായാണ് വെള്ളരി കൃഷി ചെയ്തത്. എന്നാല്‍ കാലാവസ്ഥ വ്യതിയാനം മൂലം നേരത്തെ വിളവെടുപ്പ് നടത്തേണ്ടി വരികയായിരുന്നു. വിഷുവാകുമ്പോഴേക്കും കൂടുതല്‍ വിളവെടുപ്പ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. പത്തു വര്‍ഷത്തിലേറെയായി കൃഷി നടത്താറുണ്ടെങ്കിലും ഇത്രയും അധികം വിള ലഭിക്കുന്നത് ആദ്യമായാണെന്ന് ജീവനക്കാര്‍ പറഞ്ഞു. വെള്ളരിക്ക് പുറമെ വാഴ, മുരിങ്ങ, ചേന എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വിളവെടുപ്പ് കഴിഞ്ഞ വിഭവങ്ങളെല്ലാം ഭഗവാന് മുന്നില്‍ കാണിക്കയായി സമര്‍പ്പിക്കാറാണ് പതിവ്. കാണിക്കയായി ലഭിച്ച വിഭവങ്ങള്‍ ക്ഷേത്രത്തില്‍ നിത്യേന നടക്കുന്ന പ്രസാദ ഊട്ടിന് ഉപയോഗിക്കുകയോ ലേലം വിളിക്കുകയോ ചെയ്യും.

Leave a Reply

%d bloggers like this: