Your SEO optimized title

തെരഞ്ഞെടുപ്പ് മൈക്ക്, ലൗഡ്സ്പീക്കര്‍, വാഹന പെര്‍മിറ്റിന് അപേക്ഷിക്കാം


ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി മൈക്ക്, ലൗഡ് സ്പീക്കര്‍ പെര്‍മിറ്റ്, താല്‍ക്കാലിക യോഗങ്ങള്‍, താല്‍ക്കാലിക പാര്‍ട്ടി ഓഫീസ് എന്നിവ ഒരുക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു. അധികാര പരിധിയനുസരിച്ച് പോലീസ് സ്റ്റേഷന്‍ എച്ച് എസ് ഒ അല്ലെങ്കില്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്നിവരില്‍നിന്ന് ലഭിക്കുന്ന നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം പ്രസ്തുത പരിധിയിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ മുന്‍പാകെ ബന്ധപ്പെട്ട രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്.
വാഹന പെര്‍മിറ്റിനുള്ള അപേക്ഷ പോലീസ് അധികാരികളില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം റിട്ടേണിങ് ഓഫീസര്‍ മുന്‍പാകെയും നേരിട്ട് സമര്‍പ്പിക്കാം. അപേക്ഷാ ഫോറത്തിന്റെ മാതൃക ലഭിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘Suvidha’ എന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മുഖേനയും thrissur.gov.in എന്ന വെബ്സൈറ്റ് മുഖേനയും കളക്ടറേറ്റില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍: 0487-2360626.

Leave a Reply

%d bloggers like this: