Your SEO optimized title

കക്കാട് ക്ഷേത്രത്തില്‍ കൊടിമരം ഞായറാഴ്ച എണ്ണയില്‍ സമര്‍പ്പിക്കും.

കുന്നംകുളം; കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ പുതിയ കൊടിമരം സ്ഥാപിക്കുന്നതിന് മുന്നോടിയായി കൊടിമരം എണ്ണയില്‍ സമര്‍പ്പിക്കുന്ന തൈലാധിവാസം ചടങ്ങ് മാര്‍ച്ച് 31 ഞായറാഴ്ച നടക്കും എന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലമ്പൂര്‍ വനത്തില്‍ നിന്നും ആചാര വിധികളോടെ മുറിച്ചെടുത്ത തേക്കുമരം കക്കാട് ക്ഷേത്രത്തില്‍ എത്തിച്ചു ധ്വജമായി രൂപപ്പെടുത്തി കഴിഞ്ഞു.കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ നിര്‍ദ്ദേശപ്രകാരം കൊടകര ശിവരാമന്‍ ആചാരിയുടെ നേതൃത്വത്തിലാണ് കൊടിമരപ്പണികള്‍ നടത്തിയത്. ഈ കൊടിമരം എണ്ണനിറച്ച വലിയ പാത്തിയില്‍ സമര്‍പ്പിക്കുന്ന തൈലാധിവാസം എന്ന അതിവിശിഷ്ട ചടങ്ങ് മാര്‍ച്ച് 31 ഞായറാഴ്ച നടക്കുകയാണ്. രാവിലെ 9 30ന് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി തൈലാധിവാസം ചടങ് നിര്‍വഹിക്കും. പത്മശ്രീ സുന്ദര്‍ മേനോന്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, പ്രവാസി വ്യവസായി രാജ്കുമാര്‍ കാമ്പുറത്ത്, ക്ഷേത്രം ഊരാളന്‍ മോഹന്‍രാജ്, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

22 തരം പ്രത്യേക ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ എണ്ണയില്‍ ആണ് ഈ ധ്വജം സമര്‍പ്പിക്കുന്നത്.. കൂടാതെ ക്ഷേത്ര ഗോപുരത്തിനോട് ചേര്‍ന്ന് പുതിയതായി നിര്‍മ്മിച്ച നടപ്പന്തലിന്റെ സമര്‍പ്പണവും ഞായറാഴ്ച ഇതോടൊപ്പം നടക്കും.. പ്രവാസി വ്യവസായി രാജ്കുമാര്‍ കാമ്പുറത്ത് നടപ്പന്തല്‍ സമര്‍പ്പണം നിര്‍വഹിക്കും. പരിപാടികള്‍ വിശദീകരിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കക്കാട് ക്ഷേത്രസംരക്ഷണ സമിതി പ്രസിഡണ്ട് കെ കെ സുബിദാസ് , സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, ഒ എ പരമേശ്വരന്‍, മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു

Leave a Reply

%d bloggers like this: