Your SEO optimized title

പ്രസിദ്ധമായ കേച്ചേരി പറപ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം ഞായറാഴ്ച .

കുന്നംകുളം:പ്രസിദ്ധമായ കേച്ചേരി പറപ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം ഞായറാഴ്ച ആഘോഷിക്കും
മകര ചൊവ്വ മുതല്‍ തൃശൂര്‍, ചാവക്കാട്, കുന്നംകുളം താലൂക്കുകളിലായി പറയെടുപ്പ് നടന്നിരുന്നു. ഇനി പൂരം വരെയുള്ള ദിവസങ്ങളില്‍ അടിയന്തിരക്കളവും ഭഗവതിപ്പാട്ടും ക്ഷേത്രത്തില്‍ നടക്കും. എല്ലാദിവസവും വൈകീട്ട് 7.30 ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. മാര്‍ച്ച് 30ന് ശനിയാഴ്ച്ച വൈകീട്ട് 5ന് അമ്മ ഓഡിറ്റോറിയത്തില്‍ ആനച്ചമയ പ്രദര്‍ശനം ഒരുക്കും. ചലച്ചിത്ര താരം ലിയോണ ലിഷോയ് ആന ചമയപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് കിഴക്കൂട്ട് അനിയന്‍ മാരാര്‍ മേള പ്രമാണിത്വത്തില്‍ ആല്‍ത്തറമേളം അരങ്ങേറും. പൂര ദിവസമായ 31ന് രാവിലെ 4 ന് നടതുറക്കലിന് ശേഷം അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. തുടര്‍ന്ന് വിശേഷാല്‍ പൂജയും ശീവേലി എഴുന്നെള്ളിപ്പും നടക്കും. 11 മണിക്ക് വിവിധ ദേശങ്ങളില്‍ നിന്നുള്ള കാവടികള്‍ ക്ഷേത്ര മൈതാനിയില്‍ എത്തിചേരും. ഉച്ചപൂജക്ക് ശേഷം ദേവസ്വം പൂരം എഴുന്നെള്ളിക്കും.

പ്രാദേശികമ്മിറ്റികളുടെ പൂരം എഴുന്നെള്ളിപ്പുകള്‍ വൈകിട്ട് 6 മണിയോടെ ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിക്കും. തുടര്‍ന്ന് കൂട്ടിയെഴുന്നെള്ളിപ്പ് നടക്കും.കേരളത്തിലെ തലയെടുപ്പുളള നാല്‍പ്പതോളം ഗജവീരന്‍മാര്‍ കൂട്ടിയെഴുന്നെള്ളിപ്പില്‍ അണിനിരക്കും. പൂരാഘോഷത്തിന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ എന്‍.ശ്രീനിവാസന്‍, എ.കെ.ശശിധരന്‍, കെ.എ.സുഗതന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Leave a Reply

%d bloggers like this: