Your SEO optimized title

കുഴിയെടുക്കുന്നതിനിടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടുന്നത് പതിവാകുന്നു.

ഗുരുവായൂര്‍ : ജെ.സി.ബിയുപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടുന്നത് പതിവാകുന്നു. ഒരാഴ്ചക്കിടെ 20ഓളം സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടിയത്. അമൃത് പദ്ധതിയുടെ കാന നിര്‍മ്മാണം, കുടിവെള്ള പൈപ്പിടല്‍ എന്നിവക്കായി കുഴിയെടുക്കുമ്പോഴാണ് പൈപ്പുകള്‍ പൊട്ടുന്നത്. രണ്ടോ മൂന്നോ ദിവസമെടുത്താണ് പൊട്ടിയ പൈപ്പുകള്‍ നന്നാക്കുന്നത്. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഇങ്ങിനെ പാഴായി പോകുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായ സമയത്ത് വെള്ളം പാഴാക്കി കളയുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇന്നര്‍ റിംഗ് റോഡില്‍ പൈപ്പ് പൊട്ടി ഒരാള്‍ പൊക്കത്തിലാണ് വെള്ളം ചീറ്റിയത്. അമിതമായി വെള്ളം കെട്ടികിടക്കുന്നത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുകയും ചെയ്യുന്നുണ്ട്. ഇങ്ങിനെ കെട്ടി കിടക്കുന്ന വെള്ള മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്ത് വറ്റിച്ച ശേഷമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പൈപ്പ് പൊട്ടുന്നത് നിത്യ സംഭവമായതോടെ വാട്ടര്‍ അതോറിറ്റി നഗരസഭയോട് നഷ്ട പരിഹാരം ആവശ്യപ്പെട്ടു. ഇതനുസരിച്ച് നഗരസഭ 15 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിയുടെ ഡിവിഷന്‍ ഓഫീസില്‍ അടച്ചു. തുക ലഭിച്ച സാഹചര്യത്തില്‍ പൊട്ടിയ പൈപ്പുകള്‍ ഉടന്‍ മാറ്റി സ്ഥാപിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

Leave a Reply

%d bloggers like this: