Your SEO optimized title

നഗരസഭ പൊതുമരാമത്ത് തിരഞ്ഞെടുപ്പ്. സി പി എംം പിന്തുണയോടെ വിമതപക്ഷത്തിന്

മുന്‍ പൊതുമരാമത്ത് സ്ഥിരം സമതി അധ്യക്ഷന്‍ ഷാജി ആലിക്കലിന്റെ വോട്ട് അസാധുവായി.

കുന്നംകുളം: നഗരസഭയില്‍ ഒഴിവുവന്ന പതുമരാമത്ത് സ്ഥിരം സമതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു.
വിമത കോണ്‍ഗ്രസ്സിലെ ആനന്ദന്‍. കോണ്‍ഗ്രസ്സിലെ മിനി മോന്‍സി എന്നിവര്‍ തിരഞ്ഞെടുക്കപെട്ടു.
വിമത കോണ്‍ഗ്രസ്സ് നേതാവിന് സി പി എം പിന്തുണ നല്‍കിയതോടെ വിമതരടെ അഞ്ച് വോട്ടുള്‍പടേ 20വോട്ടുകള്‍ നേടിയപ്പോള്‍, കോണ്‍ഗ്രസ്സിന് 6വോട്ടുകള്‍ ലഭിച്ചു. വിമത പക്ഷത്ത്് നിന്നും കോണ്‍ഗ്രസ്സിലേക്ക് തിരിച്ചെത്തിയ മുന്‍ പൊതുമരാമത്ത് സ്ഥിരം സമതി അധ്യക്ഷന്‍ ഷാജി ആലിക്കലിന്റെ വോട്ട് അസാധുവായി. നമ്പറിന് പകരം അക്ഷരമെഴുതിയാണ് അസാധുവാകാന്‍ കാരണമായത്.
വികസനത്തിലുള്‍പടെ അഞ്ച് ഒഴിവുകളുള്ളതില്‍ പൊതുമരാമത്തിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. സി പി എമ്മുമായുള്ള ധാരണമതിയാക്ക് കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുപോകാന്‍ മുന്‍സ്ഥിരം സമതി അധ്യക്ഷനും വിമത നേതാവുമായ ഷാജി ആലിക്കല്‍ തീരുമാനിച്ചതോടെയാണ് നാടകീയ രാജികള്‍ അരങ്ങേറിയത്.

വിമത പക്ഷത്തെ രണ്ട് പേര്‍ക്ക പിന്നാലെ ഷാജിയും, ഒപ്പം രണ്ട് കോണ്‍ഗ്രസ്സ് അംഗങ്ങളുമാണ് മുന്‍പ് രാജിവെച്ചിരുന്നത്. ബാക്കിയുള്ള ഒഴിവിലേക്ക് ഏപ്രീല്‍ 5 ന് തിരഞ്ഞെടുപ്പ് നടക്കും. ആര്‍ എം പിയും, ബി ജെ പിയിലെ ഒരുവിഭാഗവും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നപ്പോള്‍ ബി ജെ പിയിലെ 2 അംഗങ്ങള്‍ വോട്ട് അസാധുവാക്കി. വരണാധികാരി മണ്ണ് പരിശോേധന ഓഫീസര്‍ സിന്ധു പി.ഡി. യായിരുന്നു വരണാധികാരി.

Leave a Reply

%d bloggers like this: