Your SEO optimized title

ലൂസിഫര്‍ ഇങ്ങിനെയൊക്കെയാണ്. വേണുവിന്റെ റിവ്യൂ വായിക്കാം.

ലാലേട്ടന്റെ മാസ്സ് കാണുമ്പോ കട്ട ലോക്കലായി ലോക്കല്‍സിന്റെ കൂടെകൂടി റിലീസിന്റന്ന്തന്നെ പടം കാണണം.

ആര്‍പ്പുവിളികളുടെ ഇടയില്‍ വിസിലടിച്ച് ഡയലോഗ് പോലും കേള്‍ക്കാന്‍ ആവാതെ ഇരിയ്ക്കുന്ന അവരിലൊരാളായി മാറണം.

സീനിന്, സീനിന്, എണീറ്റ് നിന്ന് കൈയ്യടിച്ച് ആര്‍പ്പ് വിളിയ്ക്കണം.

അങ്ങിനെ ആ രണ്ടര മണിക്കൂര്‍ നമ്മള്‍ നമ്മളെ മറന്ന് സിനിമയിലേയ്ക്കങ് കയറി പോയി അടിമുടി രോമാഞ്ചിഫിക്കേഷന്‍ വന്ന് പൂത്തുലഞ്ഞ് ലാലേട്ടനും രാജുവും തകര്‍ത്തു എന്ന ആത്മഗതത്തോടെ സീറ്റില്‍ നിന്ന് എണീയ്ക്കണം തീയറ്ററില്‍ നിന്ന് ഇറങ്ങണം.

പറഞ്ഞ് വന്നപ്പഴേ മനസ്സിലായിക്കാണും ലൂസിഫറിന്റെ റിവ്യൂ വരണ വഴിയാണെന്ന്.

ലൂസിഫര്‍ കട്ട മാസ്സ് പടമാണ്. പ്രഥ്വിരാജ് സംവിധായകന്‍ എന്ന നിലയ്ക്ക് അരങ്ങേറ്റം ഗംഭീരമാക്കി.

എന്റെ സിനിമ എന്ന് തലയുയര്‍ത്തി പറയാവുന്ന തലത്തില്‍ തന്നെ രാജു സിനിമ സംവിധാനം ചൈതെടുത്തിട്ടുണ്ട്.

ഓരോ ഷോട്ടും നല്ല പക്വത വന്ന സംവിധായകന്റെ നിലവാരത്തിലാണ് ഒരുക്കിയിട്ടുള്ളത്.
ലാലേട്ടനെ ഉപയോഗിച്ചിരിയ്ക്കുന്ന രീതി കണ്ടാല്‍ അസൂയ തോന്നും.

മാത്രമല്ല എല്ലാ കഥാപാത്രങ്ങളും സ്‌ക്രീനില്‍ ജീവിയ്ക്കുക തന്നെയാണ്.

അതില്‍ സംവിധായകന്റെ പങ്ക് അഭിനന്ദിയ്ക്കാതെ വയ്യ.കഥയും തിരക്കഥയും നന്നായി ഒരുക്കി മുരളി ഗോപി കട്ട സപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്.

ജോലി ഉറപ്പുള്ള അക്കൗണ്ടസ് പഠനത്തിന്.
ജെ എസ് ടി സെന്റര്‍ കുന്നംകുളം. അഡ്മിഷന്‍ആരംഭിച്ചിരിക്കുന്നു.
call.9048023087

മഞ്ജു നായിക എന്നതിലപ്പുറം വളരെ ശക്തമായ കഥാപാത്രത്തെയാണ് ലൂസിഫറില്‍ കൈകാര്യം ചൈതത്.
കുറച്ച് കാലമായി മഞ്ജുവിന് കിട്ടുന്ന നായികമാരെല്ലാം കരഞ് പിഴിഞ്ഞ് മകളുടെ ജീവന്‍ രക്ഷിയ്ക്കാന്‍ വേണ്ടി അവസാനം നായകനെ വിളിയ്ക്കുന്ന സ്ഥിരം ക്ലീഷേ ഇവിടെയും ആവര്‍ത്തിച്ചെങ്കിലും ഇവിടെ സിനിമയുടെ ടോട്ടാലിറ്റിയില്‍ അത് ശ്രദ്ധിയ്ക്കാതെ പോകും.

മഞ്ജുവിന്റെ അഭിനയ മികവ് പുറത്തെടുക്കാന്‍ ഇനിയും നമ്മുടെ സംവിധായകര്‍ക്ക് കഴിയുന്നില്ല എന്നത് നാം കാണാതെ പോകരുത്.

ടോവിനോ, സായ്കുമാര്‍, ബൈജു, പ്രഥ്വിരാജ്, ഇന്ദ്രജിത്ത്, ബാല, ഷാജോണ്‍, ശിവജി, അനീഷ്, തുടങ്ങി സഹനടന്‍മാരുടെ ഒരു വലിയ നിര തന്നെയുണ്ട് എടുത്ത് പറയേണ്ടതായി.

പക്ഷേ കാസ്റ്റിങ്ങില്‍ ഞ്ഞെട്ടിച്ചത് വിവേക് ഒബ്‌റോയിയും സച്ചിന്‍ ഖടേക്കറും ആണ്.

വില്ലന്‍ വേഷം അതും ഒരു മലയാള സിനിമയില്‍ ഇത്രയും മനോഹരമായി ചെയ്യാന്‍ വിവേകിന് കഴിഞ്ഞത് പ്രഥ്വിയുടെ കഴിവായിത്തന്നെ വിലയിരുത്താം.

കാമറയും കൈകാര്യം ചൈത സുജിത്തിനും സംഗീതം നല്‍കിയ ദീപക്കിനും തിര്‍ച്ചയായും അഭിമാനിയ്ക്കാന്‍ വഴിയുണ്ട്.

കാരണം ലാലേട്ടന്റെ ബില്‍ഡപ്പ് മുഴുവന്‍ മാസ്സാക്കിയത് നിങ്ങളാണ്. ഓരോ ഷോട്ടും ബി ജി എമ്മുമാണ് ഒരു മാസ്സ് ഫീല്‍ സിനിമയ്ക്ക് നല്‍കിയത്.

ഇങ്ങനെയൊക്കെയാണെങ്കിലും സിനിമ മാസ്സായത് ലാലേട്ടനിലൂടെ തന്നെയാണ്.
കാണിയ്ക്കുന്ന ഓരോ ഷോട്ടിലും അടിമുടി രോമാഞ്ചിഫിക്കേഷന്‍ പ്രേക്ഷകന് സമ്മാനിയ്ക്കുന്ന ലാലേട്ടന്റെ ആ അഭിനയ മികവ് എടുത്ത് പറയാതെ വയ്യ.

മീശയും താടിയും മുടിയും മാത്രമല്ല വൈറ്റ് കളറിലുള്ള ഡ്രസ്സിലുള്ള ബില്‍ഡപ്പും ആ കറുപ്പ് ചെരുപ്പും തൊട്ട് വെള്ളയില്‍ കറുപ്പ് കരയുള്ള മുണ്ടിലൂടെ ഓടുന്ന വിരലുകളില്‍ വരെയുണ്ട് ഒരു ലാലേട്ടന്‍ ഇഫക്റ്റ്.

അംബാസിഡര്‍ കാറിലേയ്ക്കുള്ള കയറല്‍ തൊട്ട് ഇരിയ്ക്കുന്ന പോസ്റ്ററില്‍ വരെയുണ്ട് ആ ലാലേട്ടന്‍ ടച്ച്.

പതിഞ്ഞ ശബ്ദത്തിലുള്ള ഡയലോഗുകളും നോട്ടവും ആ ചെറു ചിരിയൊളിപ്പിച്ച പഞ്ച് ഡയലോഗുകളും എല്ലാം ആരാധകരുടെ ആവേശത്തെ അതിര് കടത്തി വിടുന്നുമുണ്ട്.

ക്ലൈമാക്‌സില്‍ ആ ഹെലിക്കോപ്റ്ററും ബെന്‍സും കോട്ടും കൂളിംഗ് ഗ്ലാസ്സും അധോലാകവും എല്ലാം ചേര്‍ന്ന് കൈയ്യടിയുടെ ഒരു പൂരമാണ് തീയറ്ററില്‍ ഉണ്ടാക്കുന്നത്.

ലാലേട്ടാ നിങ്ങള്‍ മാസല്ല..
മരണ മാസ്സാണ്.

സിനിമയില്‍ നിന്ന്‌ നിങ്ങള്‍ക്ക് എന്ത് സന്ദേശം ലഭിച്ചു..?
സിനിമ മുന്നോട്ട് വയ്ക്കുന്ന മൂല്യമുള്ള ആശയം എന്താണ്..?
എന്നൊന്നും ചോദിച്ച് എന്റെ മെയ്ക്കട്ട് കേറരുത്.

ഒരു മാസ്സ് ആക്ഷന്‍ സിനിമ എന്ന നിലയ്ക്ക് കുടുംബവും കുട്ടികളും ആയി പോയി കാണാവുന്ന കൊള്ളാവുന്ന ഒരു സിനിമ..

അത്രേ ലൂസിഫറില്‍ നിന്ന് പ്രതീക്ഷിയ്ക്കാവൂ..
-വേണു-

Leave a Reply

%d bloggers like this: