Your SEO optimized title

വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണം കവര്‍ന്ന യുവാവും യുവതിയും അറസ്റ്റില്‍.


മരത്തംകോട് വീട്ടില്‍ ജോലിക്കു നിന്നിരുന്ന യുവതിയാണ് മോഷണം നടത്തിയത്.


കുന്നംകുളം. മരത്തംകോട് കറുപ്പംവീട്ടില്‍ ശറഫുദ്ധീന്‍ എന്നവരുടെ വീട്ടില്‍ നിന്നും ഭാര്യയുടെയും മക്കളുടെയും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവാവിനെയും യുവതിയെയും കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു,തൈക്കാട് പാലുവായ് കറുത്തവക വീട്ടില്‍ സ്‌നേഹ 20
തൈക്കാട് നെന്മിനി പുതുക്കോട് സുഭാഷ് 23 എന്നിവരാണ് പിടിയിലായത്.
ഈ മാസം 23 ന് മരത്തംകോടുള്ള വീട്ടില്‍ നിന്നുമാണ് സ്വര്‍ണാഭരണം മോഷണം പോയത്,
പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ വീട്ടില്‍ ജോലിക്കുനിന്നിരുന്ന സ്‌നേഹയെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്
ഇവരില്‍ നിന്നും നഷ്ട്ടപെട്ട സ്വര്ണാഭരണങ്ങളില്‍ ഉള്‍പ്പെട്ട രണ്ടു വളകള്‍ കണ്ടെടുത്തു
കുന്നംകുളം SHO വിജയകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ് ഐ. യു കെ . ഷാജഹാന്‍, എസ് ഐ. പി ആര്‍.രാജീവ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിജോ ജോണ്‍, വര്ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുമേഷ്. വി.പി. സന്ദീപ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഓമന, ബിന്ദു എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

%d bloggers like this: