Your SEO optimized title

സരസ്മേളയിൽമലയാളമണ്ണിലെ കച്ച് സൗന്ദര്യം .

ഉത്തരേന്ത്യൻ സംസ്കാരത്തോടെ പൊതുവെ അടുപ്പം കൂടുതലുള്ള മലയാളികൾക്കു മുന്നിൽ കമനീയമായ ശേഖരണങ്ങളുമായി ഗുജറാത്തിന്റെ അഞ്ചിലധികം സ്റ്റാളുകളാണ് മേളയിലുള്ളത് .

പതിറ്റാണ്ടുകളായി കൈമാറിവന്ന കച്ച് സംസ്കാരത്തിന്റെ വർണക്കാഴചകളൊരുക്കിയാണ് ഗുജറാത്തിന്റെ പൂനം ഹൽവദിയ സരസ് മേളയിൽ ഇടം നേടിയിരിക്കുന്നത്. ഗുജറാത്തിലെ മോർബി ജില്ലയിലെ ചെറാഡ് വ ഗ്രാമത്തിലെ ചെറുകിട സംരംഭകയാണ് പൂനം ‘ കഴിഞ്ഞ മൂന്നു വർഷമായി കേളത്തിലെ വിവിധ മേളകളിലെ നിറ സാനിധ്യമാണ് പൂനം ഹൽവദിയയും ഭർത്താവ് വിജയ ഹൽവദിയയും.ഇക്കഴിഞ്ഞ മലബാർ ഫെസ്റ്റിൽ ലഭിച്ച സ്വീകാര്യതയാണ് ഹൽവദിയ കുടുംബത്തെ സരസ്സിൽ എത്തിച്ചത്.
ഉത്തരേന്ത്യൻ സംസ്കാരത്തോടെ പൊതുവെ അടുപ്പം കൂടുതലുള്ള മലയാളികൾക്കു മുന്നിൽ കമനീയമായ ശേഖരണങ്ങളുമായി ഗുജറാത്തിന്റെ അഞ്ചിലധികം സ്റ്റാളുകളാണ് മേളയിലുള്ളത്. എല്ലാ കാലവസ്ഥയിലും ഇണങ്ങുന്ന കോട്ടൺ തുണിത്തരങ്ങളിൽ വർണനൂലുകൾ നെയ്ത കച്ച് സൗന്ദര്യമാണ് ഗുജറാത്ത് സ്റ്റാളിനെ വ്യത്യസ്തമാക്കുന്നത്. കേട്ടൺ ടോപ്പുകൾ, ബെഡ്ഷീറ്റുകൾ, സോഫ കവറുകൾ, ബാഗുകൾ ,ഷാളുകൾ, എന്നിവയോടൊപ്പം അലങ്കാര വസ്തുക്കളും ഈ സ്റ്റാളിൽ ലഭ്യമാണ്.ഗുജറാത്തിലെ നവരാത്രി ആഘോഷത്തിന്റെ പ്രധാന ആകർഷണമായ ഗർഭ നൃത്തരൂപമുൾപ്പെടെ ഇവരുടെ വസ്ത്ര ശേഖരണത്തിൽ നിറഞ്ഞു നിൽക്കുന്നു.

Leave a Reply

%d bloggers like this: