ദേശീയ സരസ് മേളയില്‍ നാടന്‍ പാട്ടിന്റെ താളവുമായി ‘പെണ്‍ പൊലിമ ‘


കുന്നംകുളം: കേട്ടു മറന്ന പഴമയുടെ താളവും, കണ്ടു മറന്ന തെയ്യവും, നാടന്‍ കലാരൂപങ്ങളും ഒത്തുചേര്‍ന്നു പഴമയിലേക്കൊരു തിരനോട്ടവുമായി പുത്തന്‍ ചിറ പെണ്‍പൊലിമ സദസ്സിനെ കയ്യിലെടുത്തു.പ്രായവും, പരിമിതികളും മറന്ന് കലക്കായ് പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം സ്ത്രീകളുടെ കൂട്ടായ്മയാണ് പെണ്‍പൊലിമ. തൃശൂര്‍ ജില്ലയിലെ മാള സ്വദേശികളായ 18സ്ത്രീകള്‍ അടങ്ങിയതാണ് പെണ്‍പൊലിമ. കലയോടുള്ള അര്‍പ്പണബോധവും, പരിശ്രമവും ഇവരെ മറ്റു സംഘങ്ങളില്‍ നിന്നും വ്യത്യസ്തരാകുന്നു . 50 വയസ് മുതല്‍ 70 വയസ് വരെ പ്രായമായ ശരദാമ്മ വരെ പെണ്‍പൊലിമയിലെ കലാകാരികജാണ്. കൂലിപ്പണിക്കാരായ ഇവര്‍ ഒഴുവുസമയങ്ങളും, വിശ്രമവേളകളിലുമാണ് പരിശീലനം നടത്തുന്നത്. പ്രായാധിക്യങ്ങളിലും തളരാതെ അതിമനോഹരമായി പെണ്‍ പൊലിമയിലെ കലാകാരിമാര്‍ പാട്ടിനൊപ്പം തന്നെ, വേഷങ്ങളും കെട്ടിയാടുന്ന. രജനി സത്യന്‍, തങ്കമണി വിജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍പൊലിമ ഒരു വര്‍ഷമായി കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നു. കഴിഞ്ഞ പ്രളയകാലത്ത് പരിപാടികള്‍ നടത്തി തങ്ങളാല്‍ കഴിയുന്ന തുക ഇവര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുകയുണ്ടായി, കലയോടുള്ള താല്പര്യവും, മണ്ണിനോടും കൃഷിയോടുമുള്ള ആത്മബന്ധവുമാണ് ഇവരെ ഈ കൂട്ടായ്മയിലേക്ക് എത്തിച്ചത്. കുടുംബശ്രീ അംഗങ്ങളായ ഈ കലാകാരിമാര്‍ കുടുംബശ്രീയുടെ എല്ലാ പരിപാടികളിലും നിറസാനിധ്യമാണ്.

Leave a Reply

%d bloggers like this: