Your SEO optimized title

പള്ള നിറച്ച് ബിരിയാണി കഴിക്കണോ..? കുന്നംകുളത്തേക്ക് വണ്ടി കേറിക്കോളീ..

ദം പൊട്ടിച്ചാല്‍ മൂക്ക് തുളച്ചു ഖല്‍ബിനുള്ളിലേക്ക് കയറി പോകണ മണമുള്ള തലശ്ശേരി ബിരിയാണി മുതല്‍
പിടക്കണ മീനുകൊണ്ട് അലങ്കരിച്ചെടുത്ത ലക്ഷദ്വീപ് സ്‌പെഷ്യല്‍ മീന്‍ബിരിയാണി വരെ.

ബിരിയാണിയെന്നു കേള്‍ക്കുമ്പഴേ വായില്‍ കപ്പലോടും. ഏത് രുചിയില്‍ കിട്ടിയാലും നമ്മള്‍ മലയാളികള്‍ മുമ്പും പിമ്പും നോക്കാതെ തട്ടി വിടുന്നൊരു വിഭവാണിഷ്ടാ ഈ ബിരിയാണി. ബസ്മതി അരിയുടേയും മസാലയുടെയും സുഗന്ധം ആസ്വദിച്ച സരസ് മേളയില്‍ കാണികള്‍ ഹൃദയവും മനസ്സും ഒരുപോലെ നിറക്കുകയാണ്. ബിരിയാണി ചെമ്പിന്റെ ദം പൊട്ടിച്ചാല്‍ മൂക്ക് തുളച്ചു ഖല്‍ബിനുള്ളിലേക്ക് കയറി പോകണ മണമുള്ള തലശ്ശേരി ബിരിയാണി മുതല്‍ സുന്ദരി കോഴിക്കുഞ്ഞിനെ മസാലയില്‍ പൊതിഞ്ഞെടുത്ത് ബസ്മതിയുടെ സുഗന്ധത്തോടൊപ്പം ഒരുക്കിയെടുത്ത ഹൈദരാബാദ് ബിരിയാണിയും അറബി കടല്‍ കടന്ന് അങ്ങ് ലക്ഷദ്വീപിന്ന് പിടക്കണ മീനുകൊണ്ട് അലങ്കരിച്ചെടുത്ത ലക്ഷദ്വീപ് സ്‌പെഷ്യല്‍ മീന്‍ബിരിയാ
ണി വരെ ഇങ്ങ് സരസ് മേളയില്‍ ഉണ്ടിഷ്ടാ.

ബസ്മതിയും റോസ് അരിയും കൊണ്ട് ഉണ്ടാക്കിയെടുത്ത കിടുക്കാച്ചി ബിരിയാണികള്‍ക്ക് കട്ട കമ്പനിക്കായ് എറണാകുളം സ്‌പെഷ്യല്‍ കപ്പ ബിരിയാണിയും ചേരുമ്പോള്‍ അഞ്ചാമത് സരസ് മേളയില്‍ ആകെമൊത്തം മനസ്സ് നിറക്കണ ബിരിയാണി മയം.
അഞ്ച് തലശ്ശേരി ഉമ്മച്ചിമാര്‍ ചേര്‍ന്നൊരുക്കിയ അടുക്കളയില്‍ ചിക്കനൊപ്പം റോസ് അരിക്കും മസാലക്കും സമം തലശ്ശേരി മുഹബ്ബത്തും ചേര്‍ത്ത് ഒരുക്കിയപ്പോള്‍ ആസ്വാദകരെ ഒന്നടങ്കം സ്വാധീനിക്കാന്‍ സരസ് മേളക്കായി.


അറബിക്കടലിലെ ചന്തമുള്ള ചൂരയാല്‍ സ്വാദിഷ്ടമായ സ്‌പെഷ്യല്‍ ലക്ഷദ്വീപ് മീന്‍ ബിരിയാണിയോടൊപ്പം കേരള ബിരിയാണികളുടെ ആതിഥേയത്വം സ്വീകരിച്ചെത്തിയ ബസ്മതി സ്വാദുള്ള ഹൈദരാബാദ് ബിരിയാണിയും കാക്കനാട് നിന്നെത്തിയ ഇളം പോത്തിറച്ചിയിട്ട് വരട്ടിയെടുത്ത കപ്പ ബിരിയാണിയും ചേര്‍ന്നപ്പോള്‍ കുന്നംകുളം സരസ് മേള ആസ്വാദകര്‍ ഇന്ത്യന്‍ ബിരിയാണി സല്‍ക്കാരം സ്വീകരിച്ചു കഴിഞ്ഞു.

Leave a Reply

%d bloggers like this: