Your SEO optimized title

മഴവില്ലഴകില്‍ സരസ്-

കേരളത്തിലെ തന്നെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കുടുംബശ്രീയാണ് കിരണം .

കുന്നംകുളം:കുന്നംകുളം ചെറുവത്തൂര്‍ മൈതാനത്തില്‍ പ്രൗഡ ഗംഭീരമായി നടന്നു കൊണ്ടിരിക്കുന്ന ദേശീയ സരസ് മേളയില്‍ മഴവില്ലഴകുമായി കിരണം കുടുംബശ്രീ.കേരളത്തിലെ തന്നെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കുടുംബശ്രീയാണ് കിരണം.രംഗ പൂജയടക്കം മൂന്നോളം നൃത്തങ്ങളാണ് കിരണം കുടുംബശ്രീയിലെ പ്രവര്‍ത്തകര്‍ സരസില്‍ അവതരിപ്പിച്ചത്. 2018 ആഗസ്റ്റിലാണ് 12 പേരുടെ അംഗത്വത്തോടെ മതിലകം ബ്ലോക്കില്‍ കിരണം പ്രവര്‍ത്തനമാരംഭിക്കുന്നത്.

വര്‍ഷങ്ങളായി കലാരംഗത്ത് സജീവമാണ് ഇവരെങ്കിലും ആദ്യമായാണ് കുടുംബശ്രീയ്ക്കു വേണ്ടി ചിലങ്ക കെട്ടുന്നത്.ശ്യാമ,നൗഷീന്‍,നിഷ മേരി,സാന്ദ്ര,ഷഫ്‌ന തുടങ്ങിയ പ്രതിഭകള്‍ സരസില്‍ കലാവിസ്മയം തീര്‍ത്തപ്പോള്‍ സദസ്സിനതൊരു നവ്യാനുഭവമായി.സമൂഹത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ട ട്രാന്‍സ് വിഭാഗം ഈ ചെറിയ കാലഘട്ടത്തിലാണ് മുഖ്യ ധാരയിലേക്ക് കടന്നു വന്നത്. പ്രതിസന്ധികളെ മറികടന്ന് അവര്‍ അതിജീവിക്കുകയാണ്.നിലവില്‍ സാന്ദ്ര സന്തോഷ്,ഷഫ്‌ന ഷാഫി തുടങ്ങിയവരാണ് യഥാക്രമം കിരണം കുടുംബശ്രീ പ്രസിഡന്റും സെക്രട്ടറിയും.

Leave a Reply

%d bloggers like this: