Your SEO optimized title

ദേശീയ സരസ് മേള ആവേശം ചോരാതെ രണ്ടാം ദിനവും.

കുന്നംകുളം: ദേശീയ സരസ് മേളയുടെ രണ്ടാം ദിനത്തിലും ചെറുവത്തൂര്‍ മൈതാനത്ത് ആവേശം ചോരുന്നില്ല. കത്തുന്ന ചൂടിനെ വകവെക്കാതെ സരസ് മേളയുടെ ഭാഗമാകാനായി ജില്ലയ്ക്കകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് എത്തുന്നത്.
മേളയുടെ രണ്ടാം ദിനമായ ഇന്നലെ പ്രാദേശിക സാമ്പത്തിക വികസനം സംരംഭത്വത്തിലൂടെ എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡോ. കൃപകുമാര്‍, ടി.എസ്.ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സെമിനാര്‍ നടത്തി. തുടര്‍ന്ന്, കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടമായ കിരണത്തിലെ അംഗങ്ങള്‍ അവതരിപ്പിച്ച രംഗ പൂജയോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. തൃശ്ശൂര്‍ ജില്ലയിലെ വിവിധ അയല്‍ക്കൂട്ടത്തിലെ അംഗങ്ങള്‍ ചേര്‍ന്ന് നടത്തിയ ഒപ്പന, നാടന്‍പാട്ട് തുടങ്ങിയ കലാപരിപാടികളാണ് അരങ്ങേറിയത്. ശേഷം, കലാമണ്ഡലത്തിലെ 13 കലാകാരന്മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച മിഴാവ് മേളം സരസ് മേളയെ ഉത്സവ പ്രതീതിയിലാക്കി. വൈകീട്ട് 7 മണിക്ക് മെലോഡിയ തൃശ്ശൂര്‍ അവതരിപ്പിച്ച സൂഫി നൃത്തവും സരസ്സിന്റെ മാറ്റുയര്‍ത്തി.

Leave a Reply

%d bloggers like this: