Your SEO optimized title

സൂര്യതാപം. പഴഞ്ഞിയില്‍ യുവാവിന് പൊള്ളലേറ്റു.

കഴിഞ്ഞ ദിവസം പെരിയമ്പലത്ത് ജോലിക്ക് പോയി തിരിച്ചുവന്നപ്പോഴാണ് പൊള്ളലേറ്റത് തിരിച്ചറിഞ്ഞത്.

കുന്നംകുളം: പഴഞ്ഞി അരുവായിയില്‍ സൂര്യതാപമേറ്റു യുവാവിന് പൊള്ളലേറ്റു. വെല്‍ഡിംഗ് തൊഴിലാളിയായ അരുവായി കണ്ടിരിത്തി വീട്ടില്‍ ചന്ദ്രന്റെ മകന്‍ സുനീഷ് 28 നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം പെരിയമ്പലത്ത് ജോലിക്ക് പോയി തിരിച്ചുവന്നപ്പോഴാണ് പൊള്ളലേറ്റത് തിരിച്ചറിഞ്ഞത്. പിന്നീട് ചികിത്സ തേടി. ശനിയാഴ്ച കോട്ടോല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി സൂര്യതാപമാണെന്ന് സ്ഥിരീകരിച്ചു.കാലിലാണ് പൊള്ളലേറ്റിരിക്കുന്നത്.
കാട്ടകാമ്പാല്‍ പഞ്ചായത്ത് അധികൃതര്‍ സുനീഷിനെ സന്ദര്‍ശിച്ചു.

Leave a Reply

%d bloggers like this: