Your SEO optimized title

ചിറയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.

തൃശൂര്‍:കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അഞ്ചേരി യുവധാര സ്ട്രീറ്റ് ചിറ്റിലപ്പിള്ളി വീട്ടില്‍ ജോണ്‍സണ്‍ മകന്‍ ജിനോയ് 17 ആണ് മരിച്ചത് . സഹപാഠികളായ 7 പേരോടൊപ്പമാണ് ജിനോയ് കൈനൂര്‍ ചിറയില്‍ കുളിക്കാനെത്തിയത്. നീന്തി കുളിക്കുന്നതിനിടെ ജിനോയ് ഒഴുക്കില്‍പ്പെടുകയായിരുന്നു. കടുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും പിന്നീട് ഫയര്‍ഫോഴ്സും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Leave a Reply

%d bloggers like this: