Your SEO optimized title

കുരഞ്ഞിയൂരില്‍ 60 ഓളം കുടുംബങ്ങള്‍ വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങുന്നു.


പരിസരം രാഷ്ടീയ വിമുക്ത മേഖലയെന്ന ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്. രാഷ്ടീയ പാര്‍ട്ടികള്‍ ഈ പരിസരത്തേക്ക് കടക്കരുതെന്ന മുന്നറിയിപ്പ് ബോര്‍ഡുകളുമുണ്ട്‌.


ഗുരുവായൂര്‍ : കുരഞ്ഞിയൂരില്‍ 60 ഓളം കുടുംബങ്ങള്‍ വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങുന്നു. കുരഞ്ഞിയൂരില്‍ പ്രവര്‍ത്തിക്കുന്ന അച്ചാര്‍ കമ്പനി പരിസരമലിനീകരണത്തിനിടയാക്കുന്നുവെന്ന നാട്ടുകാരുടെ പരാതി രാഷ്ടീയ പ്രസ്ഥാനങ്ങള്‍ മുഖവിലക്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് 200 ഓളം പേര്‍ വോട്ട് ബഹിഷ്‌കരിക്കുന്നത്. പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം കുറവാണ്. ഈ മേഖലയില്‍ രാഷ്ടീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങളും ചുമരെഴുത്തുകളും വിരളമാണ്. അച്ചാര്‍ കമ്പനിക്കെതിരെ നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച മലിനീകരണ വിരുദ്ധ ജനകീയ സമരസമിതിയുടെ ബാനറുകളും കൊടിതോരണങ്ങളും ചുമരെഴുത്തുകളുമാണ് മേഖലയാകെ തത്തിക്കളിക്കുന്നത്. അച്ചാര്‍ കമ്പനിയുടെ പരിസരം രാഷ്ടീയ വിമുക്ത മേഖലയെന്ന ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്. രാഷ്ടീയ പാര്‍ട്ടികള്‍ ഈ പരിസരത്തേക്ക് കടക്കരുതെന്ന മുന്നറിയിപ്പ് ബോര്‍ഡുകളുമുണ്ട്.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല നാട്ടുകാരുടെ ഈ പ്രതിഷേധം. മൂന്നര വര്‍ഷം മുമ്പ് അച്ചാര്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. അച്ചാര്‍ കമ്പനിയില്‍ നിന്നുള്ള മലിനീകരണം നാട്ടുകാരെ മാറാ രോഗികളാക്കുന്നുവെന്നാണ് പരാതി. ഇതിനെതിരെ വര്‍ഷങ്ങളായി നാട്ടുകാര്‍ നിയമ യുദ്ധങ്ങളുമായി മുന്നോട്ട് പോകുകയാണ്. നാട്ടുകാരുടെ പരാതി രാഷ്ടീയ പാര്‍ട്ടികള്‍ അവഗണിക്കുന്നുവെന്ന ആരോപണമുയര്‍ന്നതോടെയാണ് പ്രതിഷേധം കനപ്പിച്ചിരിക്കുന്നത്. എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യ പ്രാധാന്യമുള്ള മേഖലയാണിത്. എന്നാല്‍ ഈ മേഖലയിലേക്ക് ആരും വോട്ട് ചോദിച്ച് വരേണ്ടതില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അച്ചാര്‍ കമ്പനി പ്രവര്‍ത്തിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ മലിനീകരണമുണ്ടാക്കുന്നതിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും നാട്ടുകാര്‍ ഒന്നടങ്കം സമര്‍ത്ഥിക്കുന്നു. ഇതിന് തങ്ങളെ അനുകൂലിക്കുന്നവരെ പിന്തുണക്കുമെന്നും സമര സമിതി ആവര്‍ത്തിച്ച് പറയുന്നുണ്ട്.

Leave a Reply

%d bloggers like this: