Your SEO optimized title

തളിപ്പറമ്പില്‍ വീണ്ടും കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം; മൂന്ന് മാസത്തിനിടെ 7 മത്തെ സംഭവം.

അനില്‍ പുതിയവീട്ടില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം, മൂന്ന് മാസത്തിനിടെ ഏഴാമത്തെ മോഷണമാണ് ഇത്. മന്നയില്‍ ഒരു സുഹൃത്തിനെ കാണാനെത്തിയ കുപ്പം മുക്കുന്നിലെ പാറമ്മല്‍ ഷാഫിയുടെ കെഎല്‍ 11 ബിഎച്ച് 876 നമ്പര്‍ എറ്റിയോസ് കാറിന്റെ പിന്‍സീറ്റിന് സൈഡിലെ രണ്ട് ഗ്ലാസുകളാണ് തകര്‍ക്കപ്പെട്ടതെങ്കിലും ഒന്നും മോഷ്ടിക്കപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 9.45നായിരുന്നു സംഭവം. ജനുവരി 17നാണ് കാറിന്റെ ചില്ല് തകര്‍ത്തുള്ള മോഷണ പരമ്പരക്ക് തുടക്കം കുറിച്ചത്. കരിമ്പം സ്വദേശി മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ല് തകര്‍ത്ത് മുന്‍ സീറ്റില്‍ വെച്ചിരുന്ന ബാഗ് മോഷ്ടിച്ചതായിരുന്നു ആദ്യ സംഭവം. എന്നാല്‍ ബാഗില്‍ ചോറ്റുപാത്രമാണ് ഉണ്ടായിരുന്നത്. മൊയ്തീന്‍ തളിപ്പറമ്പ് ടൗണിലെ തന്റെ കടപൂട്ടി രാത്രി 9 മണിയോടെ നെല്ലിപറമ്പില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു റോഡരികില്‍ കാര്‍ നിര്‍ത്തി അര മണിക്കൂര്‍ കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് കാറിന്റെ ചില്ല് തകര്‍ത്ത് ബാഗ് മോഷ്ടിച്ചതായി കണ്ടത്. അന്നേ ദിവസം തന്നെ മണിക്കുറുകള്‍ക്കുള്ളിലാണ് പുഷ്പഗിരി സ്വദേശി വി.വി അബ്ദുള്ളയുടെ ഇന്നോവയുടെ ചില്ല് തകര്‍ത്ത് സിറ്റില്‍ വെച്ചിരുന്ന ബാഗ് കവര്‍ന്നത്. രണ്ടേകാല്‍ ലക്ഷം രൂപയും ഡ്രൈവിങ്ങ് ലൈസന്‍സ്.പാന്‍ കാര്‍ഡ്, തുടങ്ങിയ രേഖകളുമാണ് അബ്ദുള്ളക്ക് നഷ്ട്ടപെട്ടത്. ഫെബ്രവരി ഒന്നാം തിയ്യതി പട്ടാപകലാണ് മന്നയിലെ വ്യാപാരിയായ ഉമ്മര്‍ കുട്ടിയുടെ ഇന്നോവ ക്രിസ്റ്റയുടെ പിന്‍നിരയിലെ സീറ്റിനരികിലുള്ള ചില്ല് തകര്‍ത്ത് മൂന്ന് ലക്ഷം രൂപയും രേഖകളുമടങ്ങുന്ന ബാഗ് മോഷ്ടിച്ചത്. തളിപ്പറമ്പ നഗരസഭാ ഓഫീസിന് സമീപത്തെ പള്ളിയില്‍ ഉച്ചക്ക് ജുമാ നിസ്‌ക്കാരത്തിന് എത്തിയതായിരുന്നു ഉമ്മര്‍ കുട്ടി. മോഷണങ്ങളെല്ലാം ചുരുങ്ങിയ സമയങ്ങളിലാണ് നടന്നിട്ടുള്ളത്. മോഷണത്തിനിരയായവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും തസ്‌ക്കരന്‍ പിടിയിലായില്ല . ഇന്നലെ മോഷണശ്രമം നടന്ന കാര്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കയാണ്

Leave a Reply

%d bloggers like this: