Your SEO optimized title

ചാവക്കാട് കടപ്പുറത്ത് വീട് കത്തി നശിച്ചു

ചാവക്കാട് കടപ്പുറത്ത് ഓല മേഞ്ഞ വീട് കത്തി നശിച്ചു. പുത്തന്‍കടപ്പുറം ഫിഷറീസ് കോളനിക്ക് കിഴക്ക് ആലുങ്ങല്‍ വീട്ടില്‍ മുജീബിന്റെ വീടാണ് ഭാഗികമായി കത്തി നശിച്ചത്. അപകടസമയത്ത് മുജീബിന്റെ ഭാര്യയും മകനുമാണ് വീട്ടിലുണ്ടായിരുന്നത്. തീ ആളിപ്പടരുന്നത് കണ്ട് ഓടിയെത്തിയ പരിസരവാസികള്‍ തീ നിയന്ത്രണ വിധേയമാക്കി. മേല്‍ക്കൂര കത്തിയമര്‍ന്നു. വസ്ത്രങ്ങളും കത്തിനശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.

Leave a Reply

%d bloggers like this: