ഇന്നസെന്റിന്റെ പ്രചരണത്തിന് ദേശീയനേതാക്കളുടെ വന്‍ പട.

സീതാറാം യച്ചൂരി,പ്രകാശ് കാരാട്ട്, സുഭാഷിണി അലി, എസ്. രാമചന്ദ്രന്‍ പിള്ള, എം.എ ബേബി, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍.

കൊടുങ്ങല്ലൂര്‍: സി.പി.എമ്മിന്റെ താര സ്ഥാനാര്‍ഥി ഇന്നസെന്റ് വീണ്ടും ജനവിധി തേടുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ പ്രചാരണത്തിനായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, സുഭാഷിണി അലി, എസ്. രാമചന്ദ്രന്‍ പിള്ള, എം.എ ബേബി, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ഏപ്രില്‍ ഒന്ന് മുതല്‍ വിവിധ സ്ഥലങ്ങളിലെത്തും.
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടി ഏപ്രില്‍ ഒന്നിന് രാവിലെ 10 മണിക്ക് കുന്നത്തുനാട് നടക്കും. ഏപ്രില്‍ നാലിനാണ് മണ്ഡലത്തിലെ എം.എ ബേബിയുടെ പരിപാടി. അന്നു തന്നെ മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.എം മണി രാവിലെ 7.30ന് ബി.പി.സി.എല്‍ ഗേറ്റിലും രാവിലെ ഒന്‍പതിന് കുന്നത്തുനാടും വൈകിട്ട് അഞ്ചു മണിക്ക് ആലുവയിലും ഏഴ് മണിക്ക് കയ്പമംഗലത്തും പ്രസംഗിക്കും.


ഏപ്രില്‍ 10നാണ് എസ്. രാമചന്ദ്രന്‍ പിള്ളയുടെ പരിപാടികള്‍. രാവിലെ 10ന് ആലുവയിലും വൈകിട്ട് നാലിന് കയ്പമംഗലത്തും വൈകിട്ട് ആറിന് കൊടുങ്ങല്ലൂരും അദ്ദേഹം പ്രസംഗിക്കും..മന്ത്രിയും സംസ്ഥാന കമ്മിറ്റി അംഗവുമായ മേഴ്സിക്കുട്ടിയമ്മ ഏപ്രില്‍ 11 രാവിലെ 10ന് കൊടുങ്ങല്ലൂരില്‍ പ്രസംഗിക്കും. ഏപ്രില്‍ 17നാണ് സീതാറാം യച്ചൂരിയുടേയും പ്രകാശ് കാരാട്ടിന്റേയും സുഭാഷിണി അലിയുടേയും പരിപാടികള്‍. യച്ചൂരി വൈകിട്ട് നാലിന് അങ്കമാലിയിലും അഞ്ച് മണിക്ക് ചാലക്കുടിയിലും പ്രസംഗിക്കും. .വൈകിട്ട് ആറിന് ആലുവയിലാണ് പ്രകാശ് കാരാട്ടിന്റെ പരിപാടി. സുഭാഷിണി അലി വൈകിട്ട് നാലിന് കയ്പമംഗലത്തും ആറു മണിക്ക് കൊടുങ്ങല്ലൂരിലും പ്രസംഗിക്കും

Leave a Reply

%d bloggers like this: