Your SEO optimized title

ടെന്‍ഷന്‍വേണ്ട. “നോട്ട” ഇത്തവണയുമുണ്ട്.

നിഷേധ വോട്ടുകള്‍ രേഖപെടുത്താന്‍ ഇത്തവണയും വോട്ടിംഗ് മെഷീനില്‍ നോട്ടയുണ്ടാകും.

കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ആലത്തൂരില്‍ 21000 വോട്ടുകള്‍നേടിയ നോട്ട കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ ജയിച്ച സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷത്തേക്കാള്‍ വോട്ട് നേടിയാണ് നോട്ട താരമായത്. 2013 ലാണ് നിഷേധവോട്ടുകള്‍ക്കായി നോട്ടയെ സുപ്രീംകോടതി അംഗീകരിച്ചത്. ഒരു സ്ഥാനാര്‍ത്ഥിയും തന്റെ വോട്ടിന് അര്‍ഹനല്ലെന്ന് ബോധ്യപ്പെട്ടാല്‍ വോട്ടര്‍ക്ക് ജനാധിപത്യപരമായി തന്റെ പ്രതിഷേധം രേഖപ്പെടുത്താനുള്ള പൗരാവകാശമാണിത്. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിലാണ് നോട്ട ആദ്യമായി പരീക്ഷിച്ചത്.
നണ്‍ ഓഫ് ദ എബൗ അഥവാ നോട്ട ഇത്തവണയും വോട്ടിംഗ് മെഷീന്റെ അവസാന ബട്ടണായി ഉണ്ടാകും.

നോട്ടയുണ്ടെങ്കിലും കൂടുതല്‍ വോട്ട് നേടിയ ആള്‍ തന്നെയാണ് വിജയി. എന്നാല്‍ ജയപരാജയങ്ങളെ ബാധിക്കുന്ന രീതിയില്‍ നോട്ട വോട്ട് പിടിക്കുമോ എന്നതാണ് പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ ആശങ്ക. വിജയിക്ക് ചെറിയ ഭൂരിപക്ഷം ലഭിക്കുന്ന മണ്ഡലങ്ങളില്‍ നോട്ടയുടെ സ്വാധീനം നിര്‍ണ്ണായകമാകും.
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് ലഭിച്ച വോട്ടുകള്‍ കുറവായിരുന്നു.
എന്നാലും നോട്ട ജയ പരാജയങ്ങളെ സ്വാധീനിക്കുമോ എന്നഭയം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്.

Also Read…

ഉയര്‍ന്നതും, നിരതെറ്റിയതുമായ പല്ലുകള്‍
ക്രമീകരിക്കുന്നതില്‍ വിദഗ്ധസേവനം.

എല്ലാ ദിവസവും
➖➖➖➖➖➖
👉ബുക്കിങ്ങിന് 📞call/whatsapp, 9895349884,9645066070

Kuruvila Memmorial Dental Hospital. Guruvayoor Road, Kunnamkulam.

Leave a Reply

%d bloggers like this: