Your SEO optimized title

വാദ്യവിദ്യാലയത്തിന്റെ വാര്‍ഷികാഘോഷം

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയത്തിന്റെ 42-ാം വാര്‍ഷികാഘോഷം കേരള കലാമണ്ഡലം വൈസ്ചാന്‍സലര്‍ ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.പ്രശസ്ത മൃദംഗവിദ്വാന്‍ കുഴല്‍മന്ദം ജി.രാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. പ്രസിദ്ധ ചെണ്ടവാദ്യകലാകാരന്‍ ശുകപുരം രാധാകൃഷ്ണന്‍ ക്ഷേത്രവാദ്യകലകളുടെ പ്രാധാന്യത്തെകുറിച്ച് ക്ലാസെടുത്തു.

വാദ്യകലാകാരന്മാരായ ചെത്തല്ലൂര്‍ ശ്രീധരന്‍, തിരുവല്ല രാധാകൃഷ്ണന്‍, നെന്മാറ കണ്ണന്‍ എന്നിവരെ ആദരിച്ചു. വാദ്യ വിദ്യാലയത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ദേവസ്വം ഭരണസമിതിയംഗം എം.വിജയന്‍, അഡ്മിനിസ്ട്രേറ്റര്‍ എസ്.വി.ശിശിര്‍, വാദ്യവിദ്യാലയം പ്രിന്‍സിപ്പാള്‍ ടി.വി.ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Also Read…

നിങ്ങള്‍ വീട് പണിയുകയാണോ…?

നിങ്ങളുടെ വീടിന്റെ സ്വപനം ഞങ്ങളുമായി പങ്കുവെക്കൂ.

ഒരു പക്ഷെ നിങ്ങളുടെ സ്വപനങ്ങള്‍ ഇനിയുമേറെ സുന്ദരമാകും.

മികച്ച ടൈല്‍സ്, ഗ്രാനൈറ്റ്‌സ്. സാനിറ്ററി C.P ഫിറ്റിംഗ്‌സ്,
തുടങ്ങിയവ നിങ്ങളുടെ ബഡ്ജറ്റില്‍.

വിളിക്കൂ, 04885.223866
അല്ലങ്കില്‍ നേരില്‍ സന്ദര്‍ശിക്കൂ

PENCO Marbles & Granites
kunnamkulam

Leave a Reply

%d bloggers like this: