Your SEO optimized title

ജനകീയ വികസന മുന്നണി കോണ്‍ഗ്രസില്‍ ലയിക്കുന്നുവെന്ന് പ്രചരണം അടിസ്ഥാന രഹിതം.

റഷീദ് എരുമപെട്ടി.

പ്രചരണം നടത്തിയവര്‍മുന്നണി ഭാരവാഹികളല്ലെന്ന് നേതാക്കള്‍.

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തില്‍ ഇടതുമുന്നണിയുമായി സഹകരിച്ച് വരുന്ന ജനകീയ വികസന മുന്നണി കോണ്‍ഗ്രസില്‍ ലയിക്കുന്നുവെന്ന് പ്രചരണം അടിസ്ഥാന രഹിതവും നീതിക്ക് നിരക്കാത്തതുമാണെന്ന് മുന്നണി വര്‍ക്കിംഗ് ചെയര്‍മാന്‍ എ.കെ.ഹസ്സന്‍ മാസ്റ്റര്‍, ജനറല്‍ കണ്‍വീനറും പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ ജലീല്‍ ആദൂര്‍ അറിയിച്ചു. ജനകീയ വികസന മുന്നണി കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന് ഗിന്നസ് സത്താര്‍ ആദൂര്‍, എം.എച്ച്.നൗഷാദ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് മുന്നണിയില്‍ ഭാരവാഹിത്വം ഇല്ലായെന്നും, ഇവര്‍ വര്‍ഷങ്ങളായി മുന്നണിയുമായി ബന്ധമില്ലാതെ നില്‍ക്കുന്നവരാണെന്നും ജലീല്‍ ആദൂര്‍ പറഞ്ഞു.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചവര്‍ ചേര്‍ന്ന് രൂപീകരിച്ച മുന്നണി ഇടതു പക്ഷത്തോടൊപ്പം ചേര്‍ന്ന് മത്സരിക്കുകയും പഞ്ചായത്ത് ഭരണത്തില്‍ പങ്കാളിയുമാണ്.

ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്വതന്ത്ര സംഘടനയായ ജനകീയ വികസന മുന്നണിക്ക് ഒരു പാര്‍ട്ടിയിലും ലയിക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് നടത്തുന്ന ഈ നാടകം ആ പാര്‍ട്ടിയുടെ അധ:പതനമാണ് വെളിവാക്കുന്നത്. മുന്നണി പിളര്‍ന്നുവെന്നത് വാസ്തവ വിരുദ്ധവും കോണ്‍ഗ്രസിന്റെ ലയന സമ്മേളനം വ്യാജവുമാണ്.ചെയര്‍മാന്‍ എം.വൈ.ഹംസ ഹാജി ഉള്‍പ്പടെയുള്ള നേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും മുന്നണിക്കകത്തുണ്ട്. ആരോഗ്യ പ്രശ്‌നമുള്ളതിനാലാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതെന്നും ജനകീയ വികസന മുന്നണി എന്നും ഇടതു പക്ഷ മതേതര ചേരികൊപ്പമാണെന്നും ജലീല്‍ ആദൂര്‍ പറഞ്ഞു
എരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ പി.ബി.ഷംസുദ്ധീന്‍ മൗലവി, മൊയ്തുണ്ണി വെള്ളറക്കാട്, യുവജന വിഭാഗം കണ്‍വീനര്‍ ഷെബീര്‍ വെള്ളറക്കാട് എന്നിവര്‍ പങ്കെടുത്തു.

Also Read…

ഉയര്‍ന്നതും, നിരതെറ്റിയതുമായ പല്ലുകള്‍
ക്രമീകരിക്കുന്നതില്‍ വിദഗ്ധസേവനം.

എല്ലാ ദിവസവും
➖➖➖➖➖➖
👉ബുക്കിങ്ങിന് 📞call/whatsapp, 9895349884,9645066070

Kuruvila Memmorial Dental Hospital.
Guruvayoor Road, Kunnamkulam.

Leave a Reply

%d bloggers like this: