Your SEO optimized title

കടങ്ങോട് ജനകീയ വികസനമുന്നണി പിളര്‍ന്നു.

റഷീദ് എരുമപെട്ടി.

ലീഗ്, കോണ്‍ഗ്രസ്സ് ബന്ധം ഉപേക്ഷിച്ചാണ് പ്രവര്‍ത്തകര്‍ മുന്നണി രൂപീകരിച്ചത്.

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്ത് ജനകീയ വികസന മുന്നണി പിളര്‍ന്ന് ഒരു വിഭാഗം കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.മുന്നണി രാഷ്ട്രീയകാര്യ സമിതി കണ്‍വീനര്‍മാരായ ഗിന്നസ് സത്താര്‍ ആദൂര്‍, എം.എച്ച്. നൗഷാദ്, ഭാരവാഹികളായ ശറഫുദ്ധീന്‍ ചീരാംപറമ്പില്‍, മുജീബ് റഹ്മാന്‍ പന്നിത്തടം, ഹക്കീം ബാഖവി എന്നിവരുടെ നേതൃത്വത്തിലുള്ള വലിയൊരു വിഭാഗമാണ് ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേരുന്നത്.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കളും സജീവ പ്രവര്‍ത്തകരും ചേര്‍ന്ന് ജനകീയ വികസന മുന്നണി രൂപീകരിച്ച് എല്‍.ഡി.എഫിനോടൊപ്പം ചേര്‍ന്നത്.ലീഗിന് അര്‍ഹമായ സീറ്റ് യു.ഡി.എഫ് നല്‍കാത്തതും ലീഗ് നേതൃത്വം അതിന് അനുകൂല നിലപാട് സ്വീകരിച്ചതുമാണ് രാജിക്ക് കാരണമായത്. എല്‍.ഡി.എഫ് നല്‍കിയ രണ്ട് സീറ്റുകളിലൊന്നില്‍ ജനകീയ വികസന മുന്നണി സ്ഥാനാര്‍ത്ഥി ജലീല്‍ ആദൂര്‍ വിജയിക്കുകയും പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം നേടുകയും ചെയ്തു.പിന്നീട് ജനകീയ വികസന മുന്നണിയിലെ പ്രമുഖ വിഭാഗം പഞ്ചായത്ത് ഭരണം കയ്യാളുന്ന എല്‍.ഡി.എഫ്മായി അകല്‍ച്ചയിലായി. ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് മൂന്ന് വര്‍ഷത്തെ ഇടതു ബന്ധം ഉപേക്ഷിച്ച് ഇവര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്.രാജ്യത്ത് വര്‍ഗീയ ഫാസ്റ്റിസ്റ്റ് ശക്തികളായ ബി.ജെ.പി, ആര്‍.എസ്.എസ് വീണ്ടും അധികാരത്തില്‍ വരുന്നത് തടയുവാനും മതേതരത്വം സംരക്ഷിച്ച് വിശ്വാസി സമൂഹത്തോടൊപ്പം നിലകൊള്ളാനും കോണ്‍ഗ്രസിനേ കഴിയൂവെന്ന തിരിച്ചറിവും സി.പി.എം ന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള പ്രതിഷേധവുമാണ് കോണ്‍ഗ്രസില്‍ ലയിക്കുവാനുള്ള തീരുമാനത്തിന് കാരണമെന്ന് നേതാക്കള്‍ പറയുന്നു.

കടങ്ങോട് പഞ്ചായത്ത് ഭരണം ഇടതു പക്ഷം നേടിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ജനകീയ വികസന മുന്നണിയിലെ നൂറിലധികം പ്രവര്‍ത്തകരുമായാണ് കോണ്‍ഗ്രസില്‍ ലയിക്കുന്നതെന്ന് നേതാക്കള്‍ എരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. അതേ സമയം ജനകീയ വികസന മുന്നണി കണ്‍വീനറും പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ ജലീല്‍ ആദൂര്‍ ഉള്‍പ്പടെയുള്ള ഒരു വിഭാഗം ഇടതുപക്ഷത്തോടൊപ്പമാണ് നില്‍ക്കുന്നത്.വരും ദിവസങ്ങളില്‍ നിലപാട് വ്യക്തമാക്കുമെന്ന് ജലീല്‍ ആദൂര്‍ അറിയിച്ചു.

Leave a Reply

%d bloggers like this: