Your SEO optimized title

സത്രീധന ബാക്കി നല്‍കിയില്ല. കൊല്ലത്ത് യുവതിയെ പട്ടിണികിട്ട് കൊന്നു. ഭര്‍ത്താവും, അമ്മയും അറസ്റ്റില്‍.

മരിക്കുംബോള്‍ അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് 20 കിലോഗ്രാം മാത്രം ഭാരമാണ് ഉണ്ടായിരുന്നത്.
വിഷക്കുമ്പോള്‍ പഞ്ചസാര വെള്ളവും, അരി കുതിര്‍ത്തു നല്‍കുകയും ചെയ്തു.


കൊല്ലം: ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ യുവതി മരിച്ച സംഭവം സ്ത്രീധന പീഡനമാണെന്ന് തെളിഞ്ഞു.
സതേരീധന ബാക്കി നല്‍കാത്തതിന്റഎ പേരില്‍ പട്ടിണിക്കിട്ടതിനെത്തുടര്‍ന്നാണ് മരണമെന്ന് കണ്ടെത്തി.
ഈ മാസം 21നാണ് കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍- വിജയലക്ഷ്മി ദമ്ബതികളുടെ മകള്‍ തുഷാര(27) ആണ്
കൊല്ലം ഒയൂര്‍ ഉള്ള ഭര്‍തൃ ഗൃഹത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.

മരിക്കുംബോള്‍ അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് 20 കിലോഗ്രാം മാത്രം ഭാരമാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവവുമായി ബന്ധപെട്ട്
പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ഗീതാ ലാല്‍ (55), മകന്‍ ചന്തുലാല്‍ (30) എന്നിവരെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റു ചെയ്തത്.

തുഷാരയ്ക്ക് പലപ്പോഴും പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിര്‍ത്തു നല്‍കുകയും ചെയ്തു. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.

Leave a Reply

%d bloggers like this: