Your SEO optimized title

ഉദ്ധ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ചൂടില്‍, കുന്തിപുഴയില്‍ മണല്‍കടത്ത് സജീവം.

തിരഞ്ഞെടുപ്പുചൂട് സജീവമായതോടെ ഉദ്യോഗസ്ഥരാരും എത്തില്ലെന്ന നിഗമനത്തിലാണ് മണല്‍ മാഫിയ പുഴമണല്‍ കടത്തിക്കൊണ്ടുപോകുന്നത് .

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയുടെ ജനവാസം കുറഞ്ഞ ഭാഗങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ വ്യാപകമായി മണല്‍ക്കടത്ത് . കുന്തിപ്പുഴയുടെ നിറ സൗന്ദര്യമായ ഉരുളന്‍കല്ലുകളും കടത്തിക്കൊണ്ടുപോകുന്നു
കൈതച്ചിറ, പോത്തോഴിക്കടവ്, ബൈപ്പാസ് റോഡിന് സമീപം, മാസപ്പറമ്പ്, തത്തേങ്ങലം തുടങ്ങിയ ഭാഗങ്ങളിലാണ് രാത്രി ഏറെ വൈകി ചാക്കുകളിലാക്കി നമ്പറില്ലാത്ത ഗുഡ്സ് ഓട്ടോറിക്ഷകളിലാണ് മണല്‍കടത്ത്‌. പ്രളയകാലത്ത് കുന്തിപ്പുഴയുടെ തീരങ്ങളില്‍ ലോഡുകണക്കിന് മണലാണ് അടിഞ്ഞുകൂടിയിരുന്നത്. തിരഞ്ഞെടുപ്പുചൂട് സജീവമായതോടെ ഉദ്യോഗസ്ഥരാരും എത്തില്ലെന്ന നിഗമനത്തിലാണ് മണല്‍ മാഫിയ പുഴമണല്‍ കടത്തിക്കൊണ്ടുപോകുന്നത്.

റവന്യൂ വകുപ്പിന്റെ അവധിക്കാല സ്‌ക്വാഡ് പലതവണ പിടികൂടി ഇത്തരം മണല്‍കടത്ത്പുഴയിലൊഴുക്കിയിരുന്നു.

Leave a Reply

%d bloggers like this: