Your SEO optimized title

കൂറ്റനാട് തീപിടുത്തം. രണ്ട് കോടിരൂപയുടെ നഷ്ടം.

കെട്ടിടത്തില്‍ അഗ്നി സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. മേഖലയിലെ കെട്ടിടങ്ങളില്‍ അഗ്നിസുരക്ഷ സംവിധാനം സ്ഥാപിക്കാന്‍ ഒരാഴ്ച മുന്‍പ് ഫയര്‍ഫോഴ്‌സ് നിര്‍ദ്ധേശം നല്‍കിയിരുന്നതായി പറയുന്നു.

പട്ടാമ്പി: കൂറ്റനാട്-ഗുരുവായൂര്‍ റോഡില്‍ വ്യാഴാഴ്ച രാത്രി തീപ്പിടിത്തമുണ്ടായമാനുക്കാസ് സൂപ്പര്‍മാര്‍ക്കറ്റില്‍ രണ്ടുകോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി അഗ്‌നിരക്ഷാസേനയുടെ പ്രാഥമിക വിലയിരുത്തല്‍. കൂറ്റനാട് കെ.എന്‍. മൊയ്തുവിന്റെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പര്‍മാര്‍ക്കറ്റെന്നും ഇദ്ദേഹവും മക്കളും അടുത്തദിവസം എത്തിയശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ എന്നും അഗ്‌നിരക്ഷസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് ഷൊര്‍ണൂര്‍ ഫയര്‍‌സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു. ഗുരുവായൂര്‍റോഡിലെ മാനുക്കാസ് സൂപ്പര്‍മാര്‍ക്കറ്റ് കെട്ടിടത്തില്‍ വ്യാഴാഴ്ചരാത്രി 7.45ഓടെയായിരുന്നു തീപ്പിടിത്തമുണ്ടായത്. അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍നിലകളിലാണ് തീ പടര്‍ന്നുപിടിച്ചത്. കുന്നംകുളത്തുനിന്നും ഷൊര്‍ണൂരില്‍നിന്നും അഗ്‌നിരക്ഷാസേനയെത്തി. പത്തോളം ഫയര്‍ എന്‍ജിനുകള്‍ രണ്ടുമണിക്കൂറിലേറെ ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തില്‍ അഗ്നി സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. മേഖലയിലെ കെട്ടിടങ്ങളില്‍ അഗ്നിസുരക്ഷ സംവിധാനം സ്ഥാപിക്കാന്‍ ഒരാഴ്ച മുന്‍പ് ഫയര്‍ഫോഴ്‌സ് നിര്‍ദ്ധേശം നല്‍കിയിരുന്നതായി പറയുന്നു.

നിങ്ങള്‍ വീട് പണിയുകയാണോ…?

നിങ്ങളുടെ വീടിന്റെ സ്വപനം ഞങ്ങളുമായി പങ്കുവെക്കൂ.ഒരു പക്ഷെ നിങ്ങളുടെ സ്വപനങ്ങള്‍ ഇനിയുമേറെ സുന്ദരമാകും.

മികച്ച ടൈല്‍സ്, ഗ്രാനൈറ്റ്‌സ്. സാനിറ്ററി C.P ഫിറ്റിംഗ്‌സ്,
തുടങ്ങിയവ നിങ്ങളുടെ ബഡ്ജറ്റില്‍.

വിളിക്കൂ, 04885.223866
അല്ലങ്കില്‍ നേരില്‍ സന്ദര്‍ശിക്കൂ

PENCO Marbles & Granites
kunnamkulam

Leave a Reply

%d bloggers like this: