Your SEO optimized title

ജില്ലാ മുതഅല്ലിം കോൺഫറൻസ് തിങ്കളാഴ്ച

എരുമപ്പെട്ടി :  സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യ മാനവ നൻമക്ക് എന്ന പ്രമേയത്തിൽ ജില്ലാ മുതഅല്ലിം കോൺഫറൻസ് തിങ്കളാഴ്ച രാവിലെ 8 മുതൽ  പന്നിത്തടം ടെൽകോൺ ഇന്റർനാഷ്ണൽ കൺവെൻഷൻ സെന്ററിലെ വാദി ഹിക്മയിൽ  നടക്കും. 

ജില്ലയിലെ നാൽപതോളം ദർസ് അറബിക് കോളേജിലെ ആയിരത്തോളം വിദ്യാർത്ഥികളും നൂറോളം മുദരിസുമാരും മാനേജ്മെൻറ് ഭാരവാഹികളും പരിപാടിയിൽ പങ്കെടുക്കും.രാവിലെ 9 ന് പന്നിത്തടം മഹല്ല് ജമാഅത്ത് പ്രസിഡന്റ് ഹംസ ഹാജി പതാക ഉയർത്തുന്നതോടെ കോൺഫറൻസിന് തുടക്കമാകും. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി എം.എം മുഹയ്യദ്ദീൻ മുസലിയാരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രാർത്ഥനക്ക് ശേഷം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ജംഇയ്യത്തുൽ മുദരിസീൻ ജില്ലാ വൈസ് പ്രസിഡന്റ് സുലൈമാൻ അൻവരി കരൂപ്പടന്ന അധ്യക്ഷനാകും.ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് ഹൈത്തമി, എ.വി.അബ്ദുൾ റഹ്മാൻ മുസലിയാർ, ബഷീർ ഫൈസി ദേശമംഗലം, പി.ടി. കുഞ്ഞുമുഹമ്മദ് മുസലിയാർ, ഹംസബിൻ ജമാൽ റംലി, മഹറൂഫ് വാഫി തുടങ്ങിയവർ സംസാരിക്കും. തുടർന്ന് വ്യത്യസ്ത സെക്ഷനുകളിൽ പ്രഗത്ഭ പണ്ഡിതരും പ്രഭാഷകരും വിഷയാവതരണം നടത്തും.

കോൺഫറൻസിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് പന്നിത്തടത്ത് നൂറു കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന വിളംബര റാലി നടക്കും. സമാപന സംഗമം ഷെരീഫ് ഫൈസി പന്നിത്തടം ഉദ്ഘാടനം ചെയ്യും.എം.എച്ച്  നൗഷാദ് മുഖ്യ പ്രഭാഷണം നടത്തും.വാർത്താ സമ്മേളനത്തിൽ ജില്ലാ ഭാരവാഹികളായ സുലൈമാൻ അൻവരി കരൂപ്പടന്ന, അബ്ദുൾ ലത്തീഫ് ഹൈത്തമി, സിദ്ദിഖ് ബാഖവി മോളൂർ, ഷെരീഫ് ഫൈസി, ഷിയാസ് അലി വാഫി ,ക്യാംപ് ഡയറക്ടർ ഷറഫുദ്ദീൻ ബാഖവി എന്നിവർ പങ്കെടുത്തു

Leave a Reply

%d bloggers like this: