Your SEO optimized title

മരിച്ചത് ഗുരുവായൂര്‍ സമൂഹമഠം റോഡില്‍ പുറമുണ്ടേക്കാട്ട് വീട്ടില്‍ കൃഷ്ണകുമാറിന്റെ മകന്‍ വിനീഷ്‌കുമാര്‍.

കുന്നംകുളം
പഴഞ്ഞിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഗുരുവായൂര്‍ സമൂഹമഠം റോഡില്‍ പുറമുണ്ടേക്കാട്ട് വീട്ടില്‍ കൃഷ്ണകുമാറിന്റെ മകന്‍ വിനീഷ്‌കുമാര്‍ 21 ആണ് മരിച്ചത്. വൈകീട്ട് 5 മണിയോടെ കാട്ടകാമ്പാല്‍ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള പെട്രോള്‍ പമ്പിന് മുന്നില്‍ബൈക്കുകള്‍ കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. റോഡില്‍ തലയിടിച്ച് വീണ വിനീഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കരിയമ്പ്ര് റോഡില്‍ നിന്നും പെട്രോള്‍ പമ്പിലേക്ക് വന്ന ബൈക്ക് ചിറക്കലില്‍ നിന്നും കുന്നംകുളത്തേക്ക് വരികയായിരുന്ന വിനീഷിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഈ ബൈക്കിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കുണ്ട്. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിച്ചു.

Leave a Reply

%d bloggers like this: