Your SEO optimized title

സരസ് മേളയിൽ കല്ലുകൊണ്ടൊരു മാല

അഞ്ജലി മാരാത്ത്

കുന്നംകുളം: പലവർണങ്ങളിലുള്ള കല്ലുകളാൽ കൊരുത്ത മാലകളും,വളകളും,കമ്മലുകളാണിപ്പോൾ സരസിലെ താരം. അങ്കിക്ക് കല്ലുകൾ ഉപയോഗിച്ചുള്ള ആഭരണങ്ങൾ 3 ദിവസങ്ങൾക്കുള്ളിൽ തന്നെ ഉപഭോക്താക്കളുടെ മനം കവർന്നു. ഗുജറാത്തിൽ നിന്നും ഉള്ള ഭായ്ലാലും മകൾ വനിതയും ആണ് കല്ലുകൊണ്ടുള്ള ആഭരണങ്ങളുടെ വില്പന നടത്തുന്നത്.ജഗഡിയ,രാജസ്ഥാൻ,ഉദയ്പൂർ എന്നിവിടങ്ങളിൽ നിന്നുമാണ് ആഭരണ നിർമാണത്തിനാവശ്യമായ കല്ലുകൾ ശേഖരിക്കുന്നത്.ശേഖരിച്ച കല്ലുകൾ ആവശ്യാർഥം ഒരുമാസത്തോളം നിറങ്ങൾ നിറച്ച ഡ്രമ്മുകളിൽ ഇട്ടുവച്ചതിനു ശേഷമാണ് മറ്റു മിനുക്കുപണികളിലേക്കു കടക്കുന്നത്.3രൂപ വരെയാണ് ആഭരണനിർമാണത്തിനാവശ്യമായ

ഒരോ കല്ലുകളുടെയും മിനുക്കുപണികൾ ചെയ്യുന്ന എസ്.എച്ച്.ജികളിലെ വനിതകൾക്കു സംരംഭകൻ നൽകുന്നത്.എമിത്തീസ്,ജിയോഡ്,ഗാങ്റിയ,ജാമ,ബ്ലാക്ക് സ്റ്റോൺ മുതലായ കല്ലുകളാണ് ഭായ്ലാലിൻറെ ആഭരണങ്ങൾക്കു ശോഭ നൽകുന്നത്.ചെറിയ പ്രായത്തിൽ തന്നെ നിർമാണരംഗത്തേക്കു വന്ന ഭായ്ലാൽ തയ്യാറാക്കുന്ന ഓരോ ആഭരണങ്ങളും ഒന്നിനൊന്ന് മെച്ചമാണ്. നൈലോണിൽ കൊരുത്തെടുക്കുന്ന കല്ലുമാലകളിൽ ഒരുക്കുന്ന പ്രകൃതിദത്തമായ വർണങ്ങളിലുള്ള ആഭരണങ്ങൾക്കും ആവശ്യക്കാരേറയാണ്.20 രൂപമുതലുള്ള കല്ലുമാലകളാണ് ഭായ്ലാലിൻറെ സ്‌റ്റാളിൽ ലഭ്യമാവുന്നത്. വർഷങ്ങളായി വില്പന രംഗത്തുള്ള ഭായ്ലാൽ ആദ്യമായല്ല കേരളത്തിൽ എത്തുന്നത്. സരസിനു മുൻപ് തിരുവനന്തപുരത്തും,എറണാംകുളത്തും വച്ചു നടന്ന മേളകൾക്കു വേണ്ടി മലായാള മണ്ണിൽ എത്തിയിട്ടുണ്ട്. അവിടങ്ങളിൽ നിന്നും ലഭിച്ച
സ്വീകാര്യത ഇത്തവണയും ലഭ്യമാകും എന്ന പ്രതീക്ഷയാണ് കുന്നംകുളത്തേക്കു അവരെ എത്തിച്ചത് എന്നതിൽ തെല്ലും സംശയമില്ല.മിതമായ നിരക്കിൽ ആഭരണങ്ങൾ സ്വന്തമാക്കി അല്പം വേറിട്ടു നിൽക്കാം കല്ലുകൊണ്ടുള്ള ആഭരണങ്ങളിലൂടെ.

Leave a Reply

%d bloggers like this: