Your SEO optimized title

ഇടതും വലതുമില്ലാതെ ചെരുപ്പുകൾ

പാർവതി കെ ജയൻ


ദേശീയ സരസ് മേളയിൽ ഇടതും വലതുമില്ലാതെ ചെരുപ്പുകൾ

കുന്നംകുളം: സരസ് മേളയെ ഇത്തവണ ശ്രദ്ധേയമാക്കുന്നത് ഇടതും വലതുമില്ലാത്ത ചെരുപ്പുകളാണ്. ഈ ഇലക്ഷൻ സമയത്ത് ഇതെന്താണപ്പാ എന്നോർത്ത് ആരും മൂക്കത്ത് വിരൽവെയ്ക്കേണ്ട, സംഭവം നിസാരമാണ് .

ചെറുവത്തൂർ മൈതാനത്ത് നടക്കുന്ന ദേശീയ സരസ് മേളയിൽ പങ്കെടുക്കാനെത്തിയ ഹരിയാനക്കാരാണ് ചെരുപ്പിലെ വിസമയം ഒരുക്കുന്നത് . ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ രണ്ടു കാലിനും ഒരുപോലെ ഉപയോഗിക്കുന്ന ചെരുപ്പുകളാണ് ഈ സ്റ്റാളിന്റെ പ്രത്യേകത. കഴിഞ്ഞ മുപ്പത് വർഷമായി ചെരുപ്പിന്റെ ലോകത്ത് പുതിയ പരീക്ഷണങ്ങൾ നടത്തി ഉപജീവന മാർഗം കണ്ടെത്തുന്ന ഹരിയാനയിലെ കർനാളിൽ നിന്നെത്തിയ രാജ് കുമാറും മകൻ അക്ഷയും ചേർന്നാണ് മലയാളികൾക്ക് പുത്തൻ ട്രെൻഡ് പരിചയപ്പെടുത്തുന്നത്. ഇടത് കാലിലും വലത് കാലിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഹരിയാനയുടെ മാത്രം ജൂത്തി ചെരുപ്പുകൾ ഇതിനോടകം മലയാളി മനസ്സിൽ ഇടം നേടിക്കഴിഞ്ഞു.
ഇവ കൂടാതെ ഡൈനിം ഷൂസ്, കോലാപൂരി , ചെമ്പ ചപ്പൽ, എന്നിവയുൾപ്പടെ ഉത്തരേന്ത്യൻ സംസ്കാരത്തിന്റെ വമ്പൻ ശേഖരണവുമായി പത്ത് സ്റ്റാളുകളാണ് മേളയിലുള്ളത് .ഫേൻസി ചെരുപ്പുകൾക്കു പുറമെ കാൽസംബന്ധമായ രോഗങ്ങളാൽ അവശത നേരിടുന്നവർക്കുള്ള ഡോക്ടേർസ് ചെരുപ്പുകളും മേളയിൽ ലഭ്യമാണ്.വിലയുടെകാര്യത്തിലും സാധാരണക്കാരെ കയ്യിലെടുക്കുന്ന ആകർഷകമായ വിലയാണ് ഈ സ്റ്റാളുകളുടെ പ്രധാന സവിശേഷത.150 രൂപ മുതൽ 1200 രൂപവരെയുള്ള ചെരുപ്പുകളുടെ വിപുലമായ ശേഖരണമാണ് മേളയിൽ ഒരുങ്ങിയിട്ടുള്ളത്.

Leave a Reply

%d bloggers like this: