Your SEO optimized title

ദേശീയ സരസ് മേളയിൽ ചക്ക മാഹാത്മ്യം

അമൃത രാജു

കുന്നംകുളം :ചക്ക വിഭവങ്ങളുമായി സരസ്സിൽ സ്വന്തമായൊരു ഇടം കണ്ടെത്തുകയാണ് പാലക്കാടിന്റെ “പുലരി “കുടുംബശ്രീ യൂണിറ്റ്. ചക്ക പായസം, ചക്ക എലിശേരി, ചക്ക പൊരി ചക്ക അട തുടങ്ങി നാവിലെ രുചി മുകുളങ്ങളെ ഉണർത്തുന്ന വിഭവങ്ങളുമായി ഭക്ഷണാസ്വാദകരെ കയ്യിലെടുക്കുകയാണ് പുലരി.നല്ല കുത്തരി ചോറും, ചക്ക സാമ്പാറും, ചക്ക അവിയലും, ചക്ക ഉപ്പേരിയും, ചക്ക അച്ചാറും അടങ്ങിയ ചക്ക സദ്യയാണ് ഇവരുടെ സ്പെഷ്യൽ വിഭവങ്ങളും. നിരവധിആളുകളാണ് ദിനംതോറും ചക്ക സദ്യയുടെ രുചി ആസ്വദിക്കാനെത്തുന്നത്. ചക്ക ഏറ്റവും സുലഭമായ ഈ മാസങ്ങളിൽ ചക്കയുടെ രുചി സാധ്യതകൾ കണ്ടെത്തുകയാണിവർ. പാലക്കാട് പട്ടാമ്പി സ്വദേശികളായ, സുനിത വിശ്വനാഥൻ, സുനിത മണികണ്ഠൻ, രജനി, ശാന്ത, ഉഷ എന്നിവർ ചേർന്നാണ് വിഭവങ്ങൾ ഒരുക്കുന്നത്

ചക്കയുടെ ചുളമുതൽ, കുരുവരെ, എല്ലാ ഭാഗങ്ങളും എടുത്തു ഇവർ പുതിയ വിഭവങ്ങൾ ഉണ്ടാക്കുന്നു. നാടൻ വിഭവങ്ങളും, നാടൻ രുചിക്കൂട്ടുകളും ആളുകളിലേക്ക് എത്തിക്കുകയാണിവർ. ചക്ക പായസം, ചക്ക അട, ചക്ക പൊരി, ചക്ക കൊണ്ടാട്ടം, ചക്ക ഉണ്ണിയപ്പം…….. ചക്ക മാഹാത്മ്യം തുടരുകയാണ്

Leave a Reply

%d bloggers like this: