Your SEO optimized title

പൂരങ്ങളുടെ നാട്ടിൽ കലയിലും വൈവിധ്യം തീർത്ത് സരസ് മേള.

ദിവ്യ വിജയൻ

.
കുന്നംകുളം: രുചിയിലും ഉത്പന്നങ്ങളിലും വ്യത്യസ്ഥത തീർത്ത് അതിഥി സംസ്ഥാനങ്ങൾ കുന്നംകുളത്ത് വിസ്മയം തീർക്കുമ്പോൾ സമൃദ്ധമായ കലാരൂപങ്ങളാൽ അതിഥികളേയും സന്ദർശകരേയും ഒരു പോലെ ആകർഷിക്കുകയാണ് സരസ് മേള.
വിവിധങ്ങളായ കലാപരിപാടികൾ ഉൾപ്പെടുത്തി

കാണികൾക്കായി ഒരുങ്ങുന്ന സാംസ്കാരിക സദസ്സിൽ പ്രശസ്ത ഗായകൻ പ്രദീപ് സോമസുന്ദരവും സ്റ്റാർ സിംഗർ ഫെയിംദുർഗ് വിശ്വനാഥും ഒന്നിക്കുന്ന ഗാനമേളയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം മയൂഖം കലാക്ഷേത്ര അണിയിച്ചൊരുക്കുന്ന നൃത്ത വിസ്മയവും ഇന്ന് മേളയുടെ മാറ്റുയർത്തും.


പൊള്ളുന്ന കാലാവസ്ഥയിലും ദിനംപ്രതി നൂറു കണക്കിനാളുകൾ സരസ് മേളയിലേക്ക് ഒഴുകിയെത്തുന്നു. കുട്ടികളേയും മുതിർന്നവരേയും ഒരു പോലെ ആനന്ദിപ്പിക്കുന്ന കലാസാംസ്കാരിക വിരുന്നാണ് സരസ് മേളയുടെ ആകർഷണം. മേളയുടെ ഭാഗമായി ഗോത്രകലാരൂപങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.കെ.പി. ദിലീപ് കുമാർ നടത്തിയ സെമിനാറിൽ നിരവധി പേർ പങ്കെടുത്തു.

തുടർന്ന് തൃശ്ശൂർ ജില്ലയിലെ വിവിധ സി.ഡി.എസ്സിലെ പ്രവർത്തകർ പങ്കെടുത്ത നാടൻ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരവും സംഘടിപ്പിക്കപ്പെട്ടു.ശേഷം കലാ തിലകം അപർണ കെ ശർമയുടെ ഭരതനാട്യത്തിലൂടെ സരസ് മേളയിലെ കലാസന്ധ്യയ്ക്ക് അരങ്ങു ണരുകയായിരുന്നു.മലയാള മണ്ണിന്റെ മണവും, തുടിപ്പും നാടൻപാട്ടിലൂടെ വേദിയിലെത്തിച്ച് നാട്ടുകലാകാരക്കൂട്ടം തൈവമക്കൾ സദസ്സിനെ കൈയ്യിലെടുത്തു.

Leave a Reply

%d bloggers like this: