Your SEO optimized title

മാര്‍ട്ടിന്‍(എഴുത്ത്) ലോട്ടറി പൊന്നാനി സ്വദേശി പിടിയില്‍.

കേരള ലോട്ടറി 30രൂപക്ക് വില്‍പന നടത്തുമ്പോള്‍ എഴുത്ത് ലോട്ടറിക്ക് 10 രൂപയാണ് വില ഈടാക്കുന്നത്. ഇങ്ങിനെ എത്ര ലോട്ടറി വേണമെങ്കിലും ഒരാള്‍ക്ക് വാങ്ങാം.

ചാവക്കാട്:കേരള ലോട്ടറിക്ക് സമാന്തരമായി മൂന്നക്കത്തിന് സമ്മാനം നല്‍കുന്ന എഴുത്തു ലോട്ടറി നടത്തിപ്പുകരന്‍ ചാവക്കാട് പോലിസിന്റെ പിടിയിലായി.
പൊന്നാനി പെരുമ്പറമ്പില്‍ വീട്ടില്‍ സുമേഷി (33)ആണ് പിടിയിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. പണവും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. കേരള ലോട്ടറി ടിക്കറ്റിന്റെ അവസാന മൂന്ന്, രണ്ട്, ഒന്ന് അക്കങ്ങള്‍ക്കായി സമ്മാനം നല്‍കുന്ന രീതിയില്‍ ആദ്യ കാല മാര്‍ട്ടിന്‍ ടിക്കറ്റ് രീതിയില്‍ എഴുത്ത് ലോട്ടറി വില്‍പന നടത്തുന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. കേരള ലോട്ടറി 30രൂപക്ക് വില്‍പന നടത്തുമ്പോള്‍ എഴുത്ത് ലോട്ടറിക്ക് 10 രൂപയാണ് വില ഈടാക്കുന്നത്. ഇങ്ങിനെ എത്ര ലോട്ടറി വേണമെങ്കിലും ഒരാള്‍ക്ക് വാങ്ങാം. കേരള ലേട്ടറി ഒന്നാം സമ്മാനകുന്ന നമ്പറിന്റെ അവസാന മൂന്നക്കം ശരിയാണെങ്കില്‍ 10 രൂപ ടിക്കറ്റിന് അയ്യായിരം രൂപയാണ് സമ്മാനം. കേരള ലോട്ടറിയുടെ മറ്റു സമ്മാന നമ്പറുകള്‍ക്കും ഇവര്‍ സ്മ്മാനം നല്‍കും തിരൂര് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍ ലോട്ടറി മാഫിയയുടെ പിരുവുകാരലൊരാളാണ് പിടിയിലായതത്രെ. കേരള ടിക്കറ്റ് വില്‍പന നടത്തുന്ന ചിലസ്ഥാപനങ്ങള്‍ വഴിയും, നേരിട്ടുള്ള ഏജന്റുമാര്‍ വഴിയുമാണ് ഇവര്‍ ടിക്കറ്റുകള്‍ വില്‍പന നടത്തുക. മൂന്ന്്‌നമ്പര്‍ ഒത്തു വന്നാല്‍ ലക്ഷങ്ങള്‍ ലബിച്ചേക്കുമെന്നതിനാല്‍ പലരും ഈ ലോട്ടറി കളിയില്‍ കുടുങ്ങി ജീവിതം നഷ്ടമാക്കിയവരുണ്ട്. മാര്‍ട്ടിന്‍ ലോട്ടറി, എഴുത്ത് ലോട്ടറി എന്നിങ്ങിനെയുള്ളപേരില്‍ അറിയപെടുന്ന ലോട്ടറി മാഫി. കേരള, സക്കീംസ ബൂട്ടാന്‍ നറുക്കെടുപ്പിന് സമാനമായും എഴുത്തു ലോട്ടറി വില്‍പന നട്തതുന്നുണ്ട്.മേഖലയില്‍ സജീവമായ എഴുത്തുലോട്ടറിക്കാര്‍പലപ്പോഴുംപൊലീസ് പിടിയിലായി ട്ടുണ്ടെങ്കിലും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യമായ രേഖകളോ വിവരങ്ങളോ ലഭിക്കാത്തതിനാല്‍ ഇത്തരം കേസില്‍ ഇതുവരേ ആരും ശിക്ഷിക്കപെട്ടിട്ടില്ല.

ഓണ്‍ലൈണ്‍ വഴി ഇത്തരം നമ്പറുകള്‍ പണം വാങ്ങി പറഞ്ഞു കൊടുക്കുകയും, പരിശീലനം നല്‍കുകയും ചെയ്യുന്ന ഒട്ടേറെ കമ്പനികളും വ്യകതികളുമുണ്ട്. ഒട്ടനവധി മുഖ പേജുകലും തമിള്‍ നാട് കേന്ദ്രമായി സജീവമാണ്. അതാത് ദിവസം നസമ്മാനാര്‍ഹമാകുന്ന കേരള ലോട്ടറിയുടെമൂന്നക്ക നമ്പറുകള്‍ ദിവസങ്ങള്‍ക്ക് മുന്‍പേ നല്‍കുന്നവരം വ്യാപകമാണ്. യൂ ട്യൂബില്‍ ഇത്തരം നമ്പറുകളുടെ പരിശീലനവും ലഭ്യമാണെന്നത്‌ ഈ മേഖല എത്രമാത്രം സജീവമാണെന്നതിന് തെളിവാണ്. എന്നാല്‍ ഇത്തരം മാഫിയകളെ പിടികൂടുന്നതും, പരിശോധന നടത്തുന്നതും തീര്‍ത്തും അപൂര്‍വ്വവുമാണ്.

Leave a Reply

%d bloggers like this: