Your SEO optimized title

ചാച്ചാജി വരുന്നു.

അജയ് തുണ്ടത്തില്‍

മരുതുപുരം ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും ഹൃദയത്തോടു ചേര്‍ത്തുവെച്ച മനുഷ്യസ്‌നേഹിയായ ചാച്ചാജിയുടെ നന്‍മ നിറഞ്ഞ കഥയാണ് ‘ചാച്ചാജി’ എന്ന സിനിമ പറയുന്നത്. ചാച്ചാജിയുടെ വളര്‍ത്തുമകളാണ് ശ്രീദേവി. ഗ്രാമത്തിലെ മനുഷ്യരുടെ നന്‍മയും നിലനില്‍പ്പുമാണ് ചാച്ചാജിയും ശ്രീദേവിയും ആഗ്രഹിക്കുന്നത്. ഭര്‍ത്താവ് നഷ്ടപ്പെട്ട ശ്രീദേവിക്ക് പത്തുവയസ്സുകാരി ദേവൂട്ടിയാണ് ഏകബലം. ചാച്ചാജിയുടെ വലംകയ്യാണ് ദേവൂട്ടി.
സുരഭിലക്ഷ്മി, എ.എ.റഹിം, ബേബികൃഷ്ണശ്രീ എന്നിവര്‍ക്കു പുറമെ ബാലാജി ശര്‍മ്മ, ദിനേശ് പണിക്കര്‍, വി.കെ.ബൈജു, ദീപക്‌രാജ് പുതുപ്പള്ളി, അഷ്‌റഫ് പേഴുംമൂട്, ആന്റണി അറ്റലസ്, നൗഫല്‍ നജ്മല്‍, തല്‍ഹത്ത് ബാബു, ഷിബു ഡാസ്‌ലര്‍, ബിസ്മിന്‍ഷാ, ബിജു ബാലകൃഷ്ണന്‍, എം.ജി.കാവ് ഗോപാലകൃഷ്ണന്‍, ദിയ, ആഷിക് അശോക്, മാളവിക എസ്.ഗോപന്‍, മായ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു.


ബാനര്‍-ഫാമിലി സിനിമാസ്, നിര്‍മ്മാണം-പ്രവാസി റഹിം, രചന, സംവിധാനം-എം.ഹാജാമൊയ്‌നു, ഛായാഗ്രഹണം-പ്രതീഷ് നെന്‍മാറ, എഡിറ്റിംഗ്-രതീഷ് മോഹന്‍, ഗാനങ്ങള്‍-എം.ഹാജാമൊയ്‌നു, പ്രവാസി റഹിം, സംഗീതം-എം.ജി.ശ്രീകുമാര്‍, ആലാപനം-എം.ജി.ശ്രീകുമാര്‍, വൈഷ്ണവി (ടോപ്പ് സിംഗര്‍, ഫ്‌ളവേഴ്‌സ് ചാനല്‍), പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജയശീലന്‍ സദാനന്ദന്‍, എക്‌സി:പ്രൊഡ്യൂസര്‍-ബി.ചിത്തരഞ്ജന്‍, കല-റിഷി എം., ചമയം-ൈബജു ബാലരാമപുരം, കോസ്റ്റ്യും-ശ്രീജിത്ത് കുമാരപുരം, ചീഫ് അസ്സോ:ഡയറക്ടര്‍-സുനില്‍ നന്നമ്പ്ര, ഷാന്‍ അബ്ദുള്‍ വഹാബ്, അസ്സോ:ഡയറക്ടര്‍-ഷാജഹാന്‍ തറവാട്ടില്‍, സംവിധാന സഹായി-സ്‌നിഗ്ദിന്‍ സൈമണ്‍ ജോസഫ്, സ്റ്റില്‍സ്-അജേഷ് ആവണി, ഡിസൈന്‍-പ്രമേഷ് പ്രഭാകര്‍, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.
തിരുവനന്തപുരവും പരിസരപ്രദേശങ്ങളുമാണ് ലൊക്കേഷന്‍.
9847917661

Leave a Reply

%d bloggers like this: