Your SEO optimized title

കടല്‍ കാണാനെത്തിയ വിദ്യാര്‍ത്ഥി സംഘം ബ്ലാങ്ങാട് കടലില്‍ തിരയില്‍പ്പെട്ടു.

കടലിലേക്ക് തെറിച്ചു വീണ് അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി

ചാവക്കാട് : ബാംഗ്ലൂരില്‍ നിന്നും കടല്‍ കാണാനെത്തിയ വിദ്യാര്‍ത്ഥി സംഘം ബ്ലാങ്ങാട് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു. കടലിലേക്ക് തെറിച്ചു വീണ് അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. കര്‍ണാടക സ്വദേശി ആദര്‍ശ് ആണ് കടലിലേക്ക് തെറിച്ചു വീണത്. വിദ്യാര്‍ത്ഥിനികളടക്കം 25 അംഗ കോളേജ് സംഘമാണ് ബ്ലാങ്ങാട് ബീച്ചിലെത്തിയത്. ശക്തമായ തിരകരയിലേക്ക് ആഞ്ഞടിച്ചതോടെ ആദര്‍ശ് കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടം കണ്ടയുടനെ ലൈഫ് ഗാര്‍ഡുമാരായ സണ്ണി, ചെന്താമരാക്ഷന്‍ എന്നിവര്‍ കടലിലേക്ക് ചാടി അബോധവസ്ഥയിലായിരുന്ന ആദര്‍ശിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. പിന്നീട് പ്രാഥമിക ചികില്‍സ നല്‍കിയശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉയര്‍ന്നതും, നിരതെറ്റിയതുമായ പല്ലുകള്‍
ക്രമീകരിക്കുന്നതില്‍ വിദഗ്ധസേവനം.

എല്ലാ ദിവസവും
➖➖➖➖➖➖
👉ബുക്കിങ്ങിന് 📞call/whatsapp, 9895349884,9645066070

Kuruvila Memmorial Dental Hospital.
Guruvayoor Road, Kunnamkulam.

Leave a Reply

%d bloggers like this: