Your SEO optimized title

തടയണയില്‍ കൂട്ടുക്കാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.

ചേലക്കര : മായന്നൂര്‍ കൂട്ടില്‍മുക്ക് തടയണയില്‍ കൂട്ടുക്കാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മൂത്തേടത്തുപടി തെരുവില്‍ രാമചന്ദ്രന്‍ മകന്‍ 15 വയസ്സുള്ള നവീന്‍ ആണ് മരിച്ചത്. മായന്നൂര്‍ സെന്റ് തോമസ് സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. പ്രളയത്തിന് ശേഷം തടയണയുടെ താഴെ മണല്‍ തിട്ടകളും വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. കൂടെയുണ്ടായിരുന്ന കുട്ടികള്‍ മണല്‍ തിട്ടകളില്‍ പിടിച്ചു കയറിയതിനാല്‍ രക്ഷപെട്ടു. നവീനെ വള്ളുവനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Leave a Reply

%d bloggers like this: