Your SEO optimized title

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ആഘോഷിച്ച് പ്രവര്‍ത്തകര്‍.

തൃശൂര്‍:എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍. സഥാനാര്‍ത്ഥി ആയതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് യൂത്ത്‌കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മധുരവിതരണവും പൂത്തിരി കത്തിക്കുകയും ചെയ്തു.

തെക്കേഗോപുരനടയില്‍ നടന്ന ആഹ്ലാദആഹ്ലാദപ്രകടനം ഡിസിസി ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ ഉത്ഘാടനം ചെയ്തു. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി വിജയഹരി, ബൈജു വര്‍ഗ്ഗീസ്, പ്രഭുദാസ് പാണേങ്ങാടന്‍, കെ എസ് യു ജില്ലാ പ്രസിഡന്റ് മിഥുന്‍ മോഹന്‍, ഡേവിഡ്കുരിയന്‍, കുര്യന്‍ മുട്ടത്ത്, ജോയ് ബാസ്റ്റിന്‍, നിഖില്‍ സതീശന്‍, പി വി രഘു, അസീസ് ടി എച്ച്, വിഷ്ണു ചന്ദ്രന്‍, എന്നിവര്‍ പ്രസംഗിച്ചു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിന്റെ ആഹ്‌ളാദം, കുന്നംകുളം നഗരത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
കാത്തിരിപ്പിന് ശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യപനമുണ്ടായതിന്റെ സന്തോഷപ്രകടമായാണ് കുന്നംകുളത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. ഇന്ദിര ഭവനില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.ജയശങ്കര്‍. അമ്പലപാട്ട് മണികണ്ടന്‍. ബിജോയ് സി ബാബു, ബിജുസിബേബി തുടങ്ങിയവര്‍നേതൃത്വം നല്‍കി.

Leave a Reply

%d bloggers like this: