Your SEO optimized title

ഇത് താന്‍ ഡാ.. പൊലീസ്; അകൗണ്ട് മാറി നിക്ഷേപിച്ച ലക്ഷങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി ഉടമക്ക് നല്‍കി

അനില്‍ പുതിയവീട്ടില്‍.

അകൗണ്ട് നമ്പര്‍ മാറി പണം എത്തിയത് പശ്ചിമബംഗാള്‍ സ്വദേശിക്ക്. വന്ന പണം ഉടനെ പിന്‍വലിച്ച് അയാള്‍മാതൃക കാട്ടി. പണം തിരിച്ചുപിടിക്കാന്‍ പൊലീസിന് വേണ്ടി വന്നത് മണിക്കൂറുകള്‍ മാത്രം.

ആലക്കോട്: അക്കൗണ്ട് മാറി പണം നഷ്ടപെട്ട സംഭവം മണിക്കൂറുകള്‍ക്കുള്ളില്‍ പണം തിരിച്ചു കിട്ടാനായത് ആലക്കോട് പൊലീസിന്റെ സമയോചിതമായ ഇടപെടല്‍. കരുവഞ്ചാല്‍ ടൗണിലെ വ്യാപാരിക്കാണ് ആറു ലക്ഷത്തിലധികം രൂപ അക്കൗണ്ട് വഴി നഷ്ടമായത് ‘ ശനിയാഴ്ച്ച രാവിലെ 9 മണിയോടെയാണ് സംഭവം. രുചി ഗോള്‍ഡ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് അയച്ച പണം ആളുമാറി പശ്ചിമ ബംഗാള്‍ സ്വദേശിയുടെ എക്കൗണ്ടില്‍ ക്രെഡിറ്റ് ആവുകയായിരുന്നു. ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും പണം കിട്ടിയയാള്‍ മിനുട്ടുകള്‍ക്കുള്ളില്‍ മുഴുവന്‍ തുകയും പിന്‍വലിച്ചിരുന്നു’ തുടര്‍ന്നാണ് സ്ഥാപനമുടമ പൊലീസിനെ സമീപിച്ചത്. കരുവഞ്ചാലില്‍ ഏത്തക്കാട്ട് ട്രേഡേര്‍സ് എന്ന സ്ഥാപനം നടത്തുന്ന എ.ജെ മാത്യുവിന്റെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. ഇമെയില്‍ പരിശോധനയിലൂടെ മണിക്കൂറു കള്‍ക്കുള്ളില്‍ പണം പിന്‍വലിച്ചയാളെ കണ്ടെത്താന്‍ പൊലീസിനായി. തുടര്‍ന്ന് 5 ലക്ഷത്തോളം രൂപ തിരികെ നല്‍കുകയും ബാക്കി തുക 2 ദിവസത്തിനുള്ളില്‍ നല്‍കാമെന്നറിയിക്കുകയും ചെയ്തതോടെയാണ് അന്വേഷണം അവസാനിപ്പിച്ചത്. ആലക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സന്തോഷ് , സബ് ഇന്‍സ്‌പെക്ടര്‍മാരായ എം നിജീഷ്, കെ പ്രഭാകരന്‍, എ എസ് ഐ കുഞ്ഞമ്പു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷറഫുദീന്‍, പി രവീന്ദ്രന്‍,മുനീര്‍ , റഷീദ്,
കെ അഭിമന്യു എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി

Leave a Reply

%d bloggers like this: