Your SEO optimized title

അവിനാശിയില്‍ കെഎസ്ആര്‍ടിസി എസി വോള്‍വോ ബസ് മേല്‍പാലത്തില്‍ നിന്നും താഴെവീണു. 26 മലയാളിക്ക് പരിക്ക്

പത്തനംതിട്ടയില്‍നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന TL8 സ്‌കാനിയ ബസ് പുലര്‍ച്ചെ 2.30 ഓടെ നിയന്ത്രണംവിട്ട് മേല്‍പാതയില്‍ നിന്ന് താഴേക്കു പതിക്കുകയായിരുന്നു.

അവിനാശി: സേലം ദേശീയപാതയില്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി എസി വോള്‍വോ ബസ് മറിഞ്ഞ് 26 പേര്‍ക്ക് പരിക്ക്. പത്തനംതിട്ടയില്‍നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന TL8 സ്‌കാനിയ ബസ് പുലര്‍ച്ചെ 2.30 ഓടെ നിയന്ത്രണംവിട്ട് മേല്‍പാതയില്‍ നിന്ന് താഴേക്കു പതിക്കുകയായിരുന്നു.

പരുക്കേറ്റവരെല്ലാം മലയാളികളാണ്. ഈ റോഡിനടുത്ത് കരുമത്താം പെട്ടിക്ക് സമീപമാണ് അപകടമുണ്ടായത്.
വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
ഇവരില്‍ ഒരു യുവതിയുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

Leave a Reply

%d bloggers like this: