Your SEO optimized title

രാഹുല്‍ ഗാന്ധി തന്നെ- വയാനാട്ടില്‍ തീരുമാനമായി.

ലോകസഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന രണ്ടാം മണ്ഡലം കേരളത്തിലെ വയനാട് തന്നെ. എ കെ ആന്റണിയാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്‌.

കാത്തിരുപ്പിനും ആകാംക്ഷകള്‍ക്കും ഒടുവില്‍ രാഹുല്‍ ഗാന്ധി വയനാട് തന്നെ മത്സരിക്കുന്നുവെന്ന തീരുമാനം പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ കെ ആന്റണിയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ എത്തുന്നുവെന്ന പ്രഖ്യാപനം വന്നതോടെ കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറെ അത്യാഹ്ലാദത്തിലാണ്

ഇന്ന് രാവിലെ നടന്ന കൂടിയാലോചനകള്‍ക്ക് ഒടിവിലാണ് രാഹുല്‍ മത്സരിക്കുന്ന വിവരം പുറത്തുവിട്ടത്. പത്തരയ്കക്ക് എഐസിസി വക്താവ് രണ്‍ദീപ് സുര്‍വാല വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീടത് പതിനൊന്ന് മണിയിലേക്ക് മാറ്റി. ഇതിന് ശേഷമ കെ സി വേണുഗോപാലും ആന്റണിയും ഗുലാംനബി ആസാദും അടക്കമുള്ളവര്‍ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

Leave a Reply

%d bloggers like this: