Your SEO optimized title

സദാചാര ഗുണ്ടാ ആക്രമണം- ഡോക്ടര്‍ക്ക് പരിക്ക്

അനില്‍ പുതിയവീട്ടില്‍.

തളിപ്പറമ്പ്: സദാചാര ഗുണ്ടാ ആക്രമത്തില്‍ ഡോക്ടര്‍ക്ക് പരിക്കേറ്റു.ആക്രമണവുമായി ബന്ധപെട്ട് ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തൃച്ചംബരം മംഗളാറോഡിലെ കൊടക്കാടന്‍ വീട്ടില്‍ ഡോ.കെ.വി.പത്മനാഭനാണ് (52) പരിക്കേറ്റത്.ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ബന്ധുവായ സുജാത എന്ന സ്ത്രീ ഡോക്ടറെ കണ്ട് ചികില്‍സ തേടാന്‍ എത്തിയപ്പോഴാണ് പത്മനാഭന്‍ ,സുരേഷ് എന്നിവരും കണ്ടാലറിയാവുന്ന നാലംഗ സംഘവും ചേര്‍ന്ന് ഡോക്ടരുടെ വീട്ടിലെത്തി ബഹളം വെച്ചത്. ഇത് ചോദ്യം ചെയ്ത ഡോക്ടറെ സംഘം മര്‍ദ്ദിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. സുജാത സ്ഥിരമായി രാത്രി സമയത്ത് ഡോക്ടറെ കാണാന്‍ വരുന്നു എന്നാരോപിച്ചായിരുന്നു സദാചാര ഗുണ്ടാ സംഘത്തിന്റെ ആക്രമണം നടന്നത്. ചികില്‍സ തേടിയാണ് സുജാത എത്തിയതെന്നാണ് ഡോക്ടര്‍ പോലീസിനോട് പറഞ്ഞത്. അക്രമിസംഘത്തിലെ ആറു പേര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

%d bloggers like this: