Your SEO optimized title

സരസ്‌മേള- പ്രായഭേദമന്യേ കുന്നംകുളം വനസുന്ദരിക്കു പുറകെ..

അജ്ഞലി മാരാത്ത്.

എന്നാ പിന്നെ സുന്ദരിയെ കാണാന്‍ പെട്ടന്നു വണ്ടി പിടിയ്ക്കല്ലേ കുന്നംകുളത്തേക്ക്.

കുന്നംകുളം:അട്ടപ്പാടിയില്‍ നിന്നും ചുരമിറങ്ങി കുന്നംകുളം സരസില്‍ എത്തിയ വനസുന്ദരിയ്ക്ക് ആരാധകരേറയാണ്.പ്രകൃതിദത്തമായ ചേരുവകള്‍ ചേര്‍ത്ത് ഒരുക്കുന്ന രുചികരമായ ചിക്കന്‍ വിഭവമാണ് വനസുന്ദരി.അട്ടപ്പാടിയിലെ ദൈവക്കുണ്ട് ഊരിലെ ഇരുള വംശജരാണ് വനസുന്ദരിയെ ഒരുക്കുന്നത്.നല്ല നാടന്‍ പച്ചകുരുമുളകും,കാന്താരിയും,കറിവേപ്പിലയും,മേമ്പൊടിയായി അല്പം കോഴിജീരകയിലയും പുതിയിനയിലയും ചേര്‍ത്തു പൊരിച്ചെടുത്ത ചിക്കന്‍ രുചിച്ചാല്‍ പിന്നെ ഓണവും വലിയ പെരുന്നാളും ഒന്നിച്ചുകൂടിയ ആവേശമാണ്.

മറ്റുള്ള ചിക്കന്‍ വിഭവങ്ങളെ അപേക്ഷിച്ച് വനസുന്ദരിയെ വ്യത്യസ്തമാക്കുന്നത്ഹെര്‍ബല്‍എന്നപ്രത്യേകതയാണ്.
അതുതന്നെയാണ് ഈ വിഭവത്തിനായി ആവശ്യക്കാരെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തുന്നതും. സിജി, പൊന്നി,ലക്ഷമി,മല്ലിക,നഞ്ചി, തുടങ്ങിയ അട്ടപ്പാടിയിലെ സുന്ദരികളാണ് വനസുന്ദരിയുടെ രുചിയ്ക്കു പുറകില്‍.ഇത് രണ്ടാം തവണയാണ് സരസിലൂടെ വനസുന്ദരി ഭക്ഷണപ്രിയരെ കൈയ്യിലെടുക്കുന്നത്.
2018 ല്‍ പട്ടാമ്പിയില്‍ വച്ചു നടന്ന സരസ്‌മേളയിലും വനസുന്ദരി താരമായിരുന്നു.
കുന്നംകുളത്തെ സരസിലും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാവുകയാണ് വനസുന്ദരി.
നിലവില്‍ രണ്ടു കുഞ്ഞു ദോശകള്‍ക്കും ചമ്മന്തിക്കുമൊപ്പം കോംബോ ആയി 150 രൂപയ്ക്കാണ് വനസുന്ദരി ലഭിക്കുന്നത്.
എന്നാ പിന്നെ സുന്ദരിയെ കാണാന്‍ പെട്ടന്നു വണ്ടി പിടിയ്ക്കല്ലേ കുന്നംകുളത്തേക്ക്.

Leave a Reply

%d bloggers like this: