Your SEO optimized title

നാടന്‍പാട്ടുമായി മണിയുടെ നാട്ടില്‍ നിന്നും 79 കാരി.

പാര്‍വ്വതി കെ ജയന്‍

എഴുപത്തിയൊന്‍പതിലും കാളിക്കുട്ടിയമ്മ ഉഷാറാണ്ട്ടാ

കുന്നംകുളം: ദേശീയ സരസ്സ് മേളയില്‍ പ്രായം തളര്‍ത്താത്ത ശബ്ദവുമായി കാണികളെ കയ്യിലെടുത്ത് കളിക്കുട്ടിയമ്മ എഴുപത്തൊമ്പതാം വയസ്സിലും നിറഞ്ഞ സദസ്സിനു മുന്നില്‍ ഗാനങ്ങള്‍ ആലപിക്കുമ്പോള്‍ ഹര്‍ഷാരവങ്ങളോടെയാണ് കുന്നംകുളത്തെത്തിയ ആസ്വാദ്യകര്‍ കളിക്കുട്ടിയമ്മയെ സ്വീകരിച്ചത്.

ചാലക്കുടിയുടെ മണ്ണില്‍ നിന്നും സരസ് മേളയിലെ കലാപരിപാടിയില്‍ പങ്കെടുക്കാനെത്തിയ കാളിക്കുട്ടിയമ്മയ്ക്ക് പറയുവാനും ഏറെ കഥകളുണ്ട്.
പന്ത്രണ്ടാം വയസ്സില്‍ വേദികളില്‍ പാടാന്‍ തുടങ്ങിയതാണ് ഈ അമ്മ.ഏഴാം വയസ്സില്‍ ഉപ്പുസത്യാഗ്രഹത്തിനെത്തിയ ഗാന്ധിജിയെ കണ്ട ഓര്‍മകളും ഇന്നും തെല്ലും മങ്ങിയിട്ടില്ല.മലയാളികളുടെ സ്വന്തം മണിച്ചേട്ടന്റെ അടുത്ത ബന്ധുകൂടിയായ കാളിക്കുട്ടിയമ്മക്ക് ഇന്നും മണിയുടെ ഓര്‍മകള്‍ ഒരു വിങ്ങല്‍ കൂടിയാണ് .

പാട്ടു മാത്രമല്ല അഭിനയവും കൈമുതലാണ് ഈ അമ്മയ്ക്ക്. ഇതിനോടകം വേനല്‍ എന്ന ഡോക്യുമെന്ററിയിലും ഒരു കൊച്ചു വേഷം ചെയ്തു കഴിഞ്ഞു. വാര്‍ധക്യത്തിന്റെ അവശതകളോ കാലവസ്ഥയുടെ തളര്‍ച്ചയോ ബാധിക്കാത്ത കാളിക്കുട്ടിയമ്മ സരസ്സിലെ കാണികള്‍ക്ക് അത്ഭുതമാവുകയാണ്.

Leave a Reply

%d bloggers like this: