Your SEO optimized title

അവധി ദിനത്തിലും തിരക്കിനവധിയില്ലാതെ സരസ്.

അജ്ഞലി മാരാത്ത്.

കുന്നംകുളത്തിന്റെ ദേശീയ ഉത്സവമായി മാറിയ സരസില്‍ ദിനംതോറും സന്ദര്‍ശകര്‍ വര്‍ദ്ധിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്.

കുന്നംകുളം: മേളയുടെ നാലാംദിനമായ ഞായറാഴ്ച്ച സരസില്‍ വന്‍ തിരക്കനുഭവപ്പെട്ടു.കുന്നംകുളത്തിന്റെ ദേശീയ ഉത്സവമായി മാറിയ സരസില്‍ ദിനംതോറും സന്ദര്‍ശകര്‍ വര്‍ദ്ധിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്.രാവിലെ പത്തുമണിയ്ക്ക് മലയാള നോവല്‍ സാഹിത്യത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ എന്ന വിഷയത്തിലാസ്പദമാക്കി സംഘടിപ്പിച്ച സെമിനാറില്‍ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും ആയ എസ്.ശാരദക്കുട്ടി മോഡറേറ്ററായി.കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ അധ്യാപകനായ പ്രൊഫ.ഡോ.അബ്ദുള്‍ നാസര്‍ ,എഴുത്തുകാരനായ പ്രൊഫ.വിജു നായരങ്ങാടി തുടങ്ങിയവര്‍ സെമിനാറില്‍ വിഷയാവതരണം നടത്തി.

തുടര്‍ന്ന് ഒരുമണിയ്ക്ക് തൃശ്ശൂരിലെ ചാലക്കുടി, തളിക്കുളം ബ്ലോക്കിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെയും ബാലസഭാ കുട്ടികളുടെയും കലാപരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി.5 മണിമുതല്‍ 7 മണിവരെ ചെങ്ങന്നൂര്‍ മയൂഖ കലാക്ഷേത്രയിലെ കലാകാരികള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ ആസ്വാദക ഹൃദയം കവര്‍ന്നു.തുടര്‍ന്ന് വേദിയില്‍ അരങ്ങേറിയ ഗാനമേളയായിരുന്നു നാലാം ദിനത്തെ പ്രധാന ആകര്‍ഷണം.പ്രശസ്ത പിന്നണി ഗായകന്‍ പ്രദീപ് സോമസുന്ദരവും,ഐഡിയ സ്റ്റാര്‍സിംഗര്‍ ഫെയിം ദുര്‍ഗ്ഗ വിശ്വനാഥും ചേര്‍ന്ന് സരസ്സില്‍ രാഗ വിസ്മയം തീര്‍ത്തു.നാലാം ദിനത്തിലും ആവേശം ചോരാതെ സരസ് മുന്നേറുകയാണ്.

Leave a Reply

%d bloggers like this: