Your SEO optimized title

ദേശീയസരസ്‌മേളയില്‍-സ്ത്രീ ആരോഗ്യത്തിനായ് ഓര്‍ഗാനിക് പാഡുകള്‍.

അമൃത രാജു

ഇടുക്കി ജില്ലയിലെ ‘ ഫ്രണ്ട് ലി കംഫേര്‍ട്ട് ‘ അംഗങ്ങളാണ് ഓര്‍ഗാനിക്ക് പാഡുമായി സരസ്സ് മേളയില്‍ എത്തിയിരിക്കുന്നത് .

കുന്നംകുളം:ആര്‍ത്തവകാലത്തെ ആശങ്കകള്‍ അകറ്റാന്‍ ഓര്‍ഗാനിക്ക് സാനിറ്ററി പാഡുമായി കുടുംബശ്രീ യൂണിറ്റ് .ഇടുക്കി ജില്ലയിലെ ‘ ഫ്രണ്ട് ലി കംഫേര്‍ട്ട് ‘ അംഗങ്ങളാണ് ഓര്‍ഗാനിക്ക് പാഡുമായി സരസ്സ് മേളയില്‍ എത്തിയിരിക്കുന്നത്. ഇന്ന് വിപണികളില്‍ ലഭ്യമാകുന്ന കെമിക്കലുകളും, പ്ലാസ്റ്റിക്കും അടങ്ങിയ സാനിറ്ററി പാഡുകള്‍ക്ക് നിരവധി ദോഷവശങ്ങളുണ്ട്, ഇവ ത്വക്ക് രോഗങ്ങള്‍, അലര്‍ജി എന്നിവയ്ക്ക് കാരണമായി മാറുന്നു .ഇതില്‍ നിന്നും വ്യത്യസ്തമായി ആരോഗ്യപ്രദവും പ്രകൃതിയോട് ഇണങ്ങുന്ന പാഡുകളാണ് ഇവര്‍ ഉണ്ടാക്കുന്നത്. ഫെമേ എന്ന പേരില്‍ ഇവര്‍ നിര്‍മ്മിക്കുന്ന പാഡുകള്‍ ഇതിനോടകം വിപണിയില്‍ ഇടം നേടികഴിഞ്ഞു. മുള, പൈന്‍ തുടങ്ങിയവയുടെ പള്‍പ്പ് ഉപയോഗിച്ചാണ് ഇവര്‍ പാഡുകള്‍ നിര്‍മ്മിക്കുന്നത്.

ആനന്ദവല്ലി ,ഫര്‍സീന ഷാജഹാന്‍ തുടങ്ങിയവരാണ് ഈ സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്.വിപണിയില്‍ ലഭ്യമാകുന്ന പാഡുകളില്‍ നിന്ന് വ്യത്യസ്തമായി ഇവ എളുപ്പം സംസ്‌കരിക്കാന്‍ സാധിക്കുന്നു .55 രൂപ മുതലുള്ള പാക്കുകളിലാണ് വിപണിയില്‍ എത്തുന്നത്, കഴിഞ്ഞ ഇട്ട് വര്‍ഷങ്ങളായി വിപണിയില്‍ തിളങ്ങുന്ന ഫെമെസാനിറ്ററിനാപ്കിനുകള്‍ക്ക്കേരളത്തിലങ്ങോളമിങ്ങോളമായി ആവശ്യക്കാര്‍ ഏറെയാണ്.വിപണന മേഖലയിലെ പെണ്‍ശബ്ദമായി ഫെമെ മാറുമ്പോള്‍ ആമസോണ്‍ പോലുള്ള മാര്‍ക്കറ്റിങ്ങ് ശ്യംഖലയിലും ഇവരുടെ ഉത്പന്നം ലഭ്യമാണ്. സാനിറ്ററി നാപ്കിന് പുറമെ പാന്റി ലൈനര്‍ പോലുള്ള സ്ത്രീ സൗഹൃദ ഉല്പന്നങ്ങളും ഇവര്‍ വിപണിയിലെത്തിക്കുന്നു .

Leave a Reply

%d bloggers like this: