വായിക്കുന്ന സ്ത്രീകളെ ഉൾകൊള്ളാനാകാത്ത സമൂഹമാണ് നാടിന്റെ ശാപം : എസ്. ശാരദകുട്ടി

ഫാത്തിമ സുഹറ

ലയാള നോവൽ സാഹിത്യത്തിൽ ഓരോ സ്ത്രീ കഥാപാത്രങ്ങൾക്കും കഥാകാരന്മാർ ഓരോ തരത്തിലുള്ള സ്വഭാവമാണ് നൽകിയിട്ടുള്ളത് .

കുന്നംകുളം : മലയാളി സ്ത്രീകൾ വായിക്കാത്തതല്ല വായിക്കുന്ന സ്ത്രീകളെ ഉൾകൊള്ളാനാകാത്ത സമൂഹമാണ് നാടിന്റെ ശാപമെന്ന് പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ എസ്. ശാരദകുട്ടി. സാംസ്‌കാരിക കലാ പരിപാടികൾ കോർത്തിണക്കിയ ദേശീയ സരസ് മേളയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു .
മലയാള നോവൽ സാഹിത്യ കേന്ദ്ര കഥാപാത്രങ്ങളായ
ഒ. ചന്തുമേനോന്റെ ഇന്ദുലേഖയെയും ഉറൂബിന്റെ ഉമ്മാച്ചുവിനെയും ബഷീറിന്റെ പത്തുമ്മയേയും പുനർജീവിപ്പിച്ച സെമിനാറിൽ പ്രശസ്ത എഴുത്തുകാരൻ പ്രൊഫസർ വിജു നായരങ്ങാടി, കോഴിക്കോട് ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രൊഫസർ ഡോ. എം.സി അബ്ദുൽ നാസർ എന്നിവർ വിഷയമവതരിപ്പിച്ചു. മലയാള നോവൽ സാഹിത്യത്തിൽ ഓരോ സ്ത്രീ കഥാപാത്രങ്ങൾക്കും കഥാകാരന്മാർ ഓരോ തരത്തിലുള്ള സ്വഭാവമാണ് നൽകിയിട്ടുള്ളത്.


ഒ. ചന്തുമേനോന്റെ ഇന്ദുലേഖയും ഉറൂബിന്റെ ഉമ്മാച്ചുവും വൈകാരികമായി തന്റേടമുള്ള കഥാപാത്രങ്ങളായിരുന്നുവെന്നും കാക്കനാടിന്റെ ഓറോതയുടെയും പാണ്ഡവപുരത്തെ ദേവിയുടെയും കഥാപാത്ര മൂല്യങ്ങൾ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും വൈക്കം മുഹമ്മദ് ബഷീറിന്റെ ഓരോ സ്ത്രൈണ കഥാപാത്രങ്ങളും അത്രമേൽ വികാരമൂല്യമുള്ളതാണെന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ പോലെ സ്ത്രീകളെ സ്വീകരിച്ച വേറെ കഥാകൃത്ത് ഉണ്ടായിട്ടില്ലെന്നും എസ്. ശാരദകുട്ടി അഭിപ്രായപ്പെട്ടു. മലയാള നോവൽ സാഹിത്യത്തിലെ ആദ്യ കഥാപാത്രമായ ഇന്ദുലേഖയും കെ.ആർ മീരയുടെ ആരാചാരിലെ കഥാപാത്രവും തമ്മിലുള്ള അന്തരം ഇന്നത്തെ സ്ത്രീകളുടെ സാമൂഹ്യ ജീവിതത്തിലും പ്രകടമാണെന്ന് പ്രൊഫസർ വിജു നായരങ്ങാടി പറഞ്ഞു.

Leave a Reply

%d bloggers like this: