Your SEO optimized title

ഖാസി മലനിരകളിൽ നിന്നും മലയാള മണ്ണിലേക്ക് .

ദിവ്യ വിജയന്‍.

ഷിംതിയൂൻ ഷങ്ഡിയാർ,സരസിലെ വിത്യസ്ഥ കാഴ്ച .

കുന്നംകുളം: ഭാഷയിലും വസ്ത്രധാരണത്തിലും വ്യത്യസ്ഥത പുലർത്തുന്ന ഷിംതിയൂൻ ഷങ്ഡിയാർ കഴിവിലും വ്യത്യസ്ഥയാണ്. മേഘാലയിലെ റ്റിന്നായി ഗ്രാമത്തിലെ ഖാസി മലനിരകളിൽ നിന്നാണ് ഷിംതിയൂൻ സരസ് മേളയ്ക്കെത്തിയിട്ടുള്ളത്.
ഈറ്റ, മുള എന്നിവ കൊണ്ട് നിർമ്മിച്ച വിവിധ തരം കൊട്ടകളും അലങ്കാര വസ്തുക്കളും, പുല്ലുകൊണ്ട് നിർമ്മിച്ച ചൂലുമെല്ലാം ഷിംതിയൂനിന്റെ മാത്രം കരവിരുതാണ്. ഉത്പന്നങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾക്ക് പുഞ്ചിരി മാത്രമാണ് ഉത്തരം. കാരണം, ഖാസി ഭാഷയല്ലാതെ മറ്റൊന്നും അവൾക്കറിയില്ല. ഓരോ ഉത്പന്നങ്ങളിലും പ്രത്യകം വില പ്രദർശിപ്പിച്ചിട്ടുണ്ട്. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ഉപജീവനത്തിനും തന്റെ കഴിവിന്റെ പ്രദർശനത്തിനുമായാണ് ഷിംതിയൂൻ മേളയ്ക്കെത്തിയിരിക്കുന്നത്.

ഖാസി ആദിവാസി വിഭാഗത്തിൽപ്പെട്ട ഇവർ ആദ്യമായാണ് സരസ് മേളയുടെ ഭാഗമാകുന്നത്. മേഘാലയ സർക്കാരിന്റെ പ്രതിനിധിയായി ഹുമ്പ്ൾ ലാൻഡ് ഹുജോൺ ആണ് ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകി വരുന്നത്. പരമ്പരാഗതമായി കൈമാറി വരുന്ന പഴമയുടെ കലാ അഭിരുചി മാത്രമല്ല ഉപജീവനത്തിന്റെയും യാതനകളുടെയും നേർച്ചിത്രം കൂടിയാണ് കാതങ്ങൾ താണ്ടി മലയാള മണ്ണിലെത്തിയ ഷിoതിയൂൻ ഷങ്ഡിയാർ നമുക്ക് മുന്നിൽ വരച്ച് കാട്ടുന്നത്.

Leave a Reply

%d bloggers like this: