Your SEO optimized title

ചേലക്കര എളനാട്ടില്‍ 4 കിലോ സ്ഫോടക വസ്തുശേഖരം പൊലീസ് കണ്ടെത്തി.

വെന്നൂര്‍ വടക്കേക്കര കോളനിക്കുസമീപം വനത്തിനോട് ചേര്‍ന്നുള്ളസ്വകാര്യവ്യക്തിയുടെ പറമ്പില്‍ സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ച നിലയിലായിരുന്നു.


പഴയന്നൂര്‍: 4 കിലോയിലധികം സ്ഫോടകവസ്തുക്കള്‍ ചേലക്കര എളനാട്ടിലെ വെന്നൂരില്‍ നിന്നും പൊലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെന്നൂര്‍ വടക്കേക്കര കോളനിക്കുസമീപം വനത്തിനോട് ചേര്‍ന്നുള്ളസ്വകാര്യവ്യക്തിയുടെ പറമ്പില്‍ സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. വിഷുവിനോടനുബന്ധിച്ചുള്ള അനധികൃത പടക്ക നിര്‍മ്മാണത്തിനായെത്തിച്ചതാണെന്നു സംശയിക്കുന്നു. പഴയന്നൂര്‍ സ്റ്റേഷന്‍ ഹെഡ് ഓഫീസര്‍ ശ്യാമിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Leave a Reply

%d bloggers like this: