പ്രവാസി ക്ഷേമസംഘം പ്രവര്‍ത്തനമാരംഭിച്ചു.

ടി.ഡി.ഫ്രാന്‍സീസ്

വടക്കാഞ്ചേരി :കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരിയില്‍ ആരംഭിയ്ക്കുന്ന കേരള പ്രവാസി ക്ഷേമസഹകരണ സംഘത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്ക് – മുനിസിപ്പാലിറ്റികളിലും സംഘങ്ങള്‍ ആരംഭിയ്ക്കുന്നതിന്റെ ഭാഗമായാണ് തൃശൂര്‍ ജില്ലയിലെ പതിനെട്ടാമത് സംഘത്തിന് വടക്കാഞ്ചേരിയില്‍ തുടക്കം കുറിച്ചത്. കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ടും, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ പി.ടി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ : പി.കെ. ബിജു എം. പി. കമ്പ്യൂട്ടറൈസേഷന്റേയും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമാസ് ആദ്യഡെപ്പോസിറ്റ് സ്വീകരണവും നിര്‍വ്വഹിച്ചു.നഗരസഭ വൈസ് ചെയര്‍മാന്‍ എം. ആര്‍. അനൂപ് കിഷോര്‍, സംഘം പ്രസിഡണ്ട് എന്‍. എ. ജോണ്‍, എം. കെ. ശശിധരന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ രവി കൊമ്പത്ത് , കെ.വി. ഫ്രാന്‍സീസ്, കെ. കെ. അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *